ആധാര്‍ കേസിലെ സുപ്രീം കോടതി വിധി ചരിത്ര പരം, 90,000 കോടി ലാഭിക്കാമെന്നും ജയ്റ്റലി

ആധാര്‍ കേസിലെ സുപ്രീം കോടതി വിധി ചരിത്രപരമാണെന്നും ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും അര്‍ഹരായവര്‍ക്കു മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാന്‍ കഴിയുന്നതിലൂടെ സര്‍ക്കാരിനു പ്രതിവര്‍ഷം 90,000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
ഓരോരുത്തര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ എന്ന ആശയം കോടതി അംഗീകരിച്ചതു സ്വാഗതാര്‍ഹമാണ്. 122 കോടി ജനങ്ങള്‍ ആധാര്‍ കാര്‍ഡ് എടുത്തു . അര്‍ഹതയില്ലാത്തവരെ ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞതിലൂടെ വര്‍ഷം 90,000 കോടി രൂപ ലാഭിക്കാന്‍ കഴിയുന്നുണ്ട്.
ആധാര്‍ എന്ന ആശയം കൊണ്ടു വന്നതു യുപിഎ സര്‍ക്കാരാണെങ്കിലും അതുപയോഗിച്ച് എന്തു ചെയ്യണമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നെന്നു കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ജയ്റ്റലി പറഞ്ഞു
ആനുകൂല്യങ്ങള്‍ നേടാനുള്ള മാനദണ്ഡമാക്കിയതോടെ ആധാര്‍ ഉപകാരപ്രദമാക്കാന്‍ എന്‍ഡിഎ സര്‍ക്കാരിനു കഴിഞ്ഞു. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ പിന്നാക്കം പോകുന്നത് രാജ്യത്തിനു താങ്ങാന്‍ കഴിയില്ലെന്നും ജയ്റ്റലി പറഞ്ഞു.
https://www.facebook.com/Malayalivartha


























