Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

വിവാഹേതര ലൈംഗിക ബന്ധത്തില്‍ ചരിത്ര പ്രധാനമായ സുപ്രീം കോടതി വിധി; വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഭരണഘടന നല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനം; പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തിയില്ല

27 SEPTEMBER 2018 11:07 AM IST
മലയാളി വാര്‍ത്ത

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റകരമല്ല എന്ന സുപ്രീം കോടതിയുടെ കണ്ടെത്തല്‍. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐ.പി.സി 497ആം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. വിവാഹേതര ബന്ധം വിവാഹമോചനത്തിനൊരു കാരണമാണ്. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നും ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാന്‍ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഉഭയ സമ്മതത്തോടെ ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അയാള്‍ എന്തിന് ജയിലില്‍ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

ഭാരത സംസ്‌കാരത്തില്‍ വളരെ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് ഈ വിധി. പാശ്ചാത്യ സംസ്‌കാരത്തെ പിന്തുടരുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന ആശങ്കയുമുണ്ട്. ഇപ്പോള്‍ രഹസ്യ ബന്ധം പുലര്‍ത്തി ഹോട്ടലുകളില്‍ വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് മറ മാറിക്കഴിഞ്ഞു. ഹോട്ടലുകളിലും മറ്റും റെയ്ഡ് നടത്തി ഇനി പിടിക്കാന്‍ കഴിയുകയുമില്ല. ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ഹോട്ടലുകളിലോ ലോഡ്ജുകളിലോ ചെലവഴിക്കുകയും ചെയ്യാം. ഇങ്ങനെയാണ് വിധിയെപ്പറ്റിയുള്ള വ്യാഖ്യാനം പോകുന്നത്.

മലയാളിയായ ജോസഫ് ഷൈനാണ് 497 ആം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ ഈ വകുപ്പ് റദ്ദാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. റദ്ദാക്കിയാല്‍ വിവാഹം എന്ന സമ്പ്രദായം തന്നെ തകരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. 

വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഭരണഘടന നല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തയില്ല. ദാമ്പത്യം നിലനിര്‍ത്താന്‍ പുരുഷനും സ്ത്രീയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി ഭരണഘടനാബഞ്ച് ഓഗസ്റ്റ് രണ്ടിന് പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (3 minutes ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (9 minutes ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (18 minutes ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (31 minutes ago)

ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങള്‍ക്കും നന്ദി വാപ്പിച്ചി; ഈദ് ദിനത്തില്‍ നവാസിനെക്കുറിച്ച് മക്കള്‍ പങ്കുവച്ച കുറിപ്പ്  (45 minutes ago)

ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങാന്‍ സാധ്യതയെന്ന് വാട്ടര്‍ അതോറിറ്റി  (57 minutes ago)

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍  (1 hour ago)

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍  (1 hour ago)

പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍  (2 hours ago)

രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂടി  (2 hours ago)

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (2 hours ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (3 hours ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (3 hours ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (3 hours ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (3 hours ago)

Malayali Vartha Recommends