മുസ്ലീം വിശ്വാസികള്‍ക്ക് ആരാധനാലയം ആവശ്യമാണോ എന്ന വിഷയത്തില്‍ സുപ്രീം കോടതി വിധി ഇന്ന്

മുസ്ലീം മതവിശ്വാസികള്‍ക്ക് ആരാധനാലയം ആവശ്യമാണോ എന്ന വിഷയത്തിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് സുപ്രീം കോടതി വിധി പ്രസ്താവിക്കുക. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിലടക്കം നിര്‍ണായകമായേക്കാവുന്ന വിധിയാണിത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിക്കുന്നതിന് മുന്‍പ് പറയുന്ന അവസാന വിധിയും ഇതാകും.
1996ല്‍ ഇസ്ലാമില്‍ നമസ്‌കാരത്തിന് ആരാധനാലയം അവിഭാജ്യഘടകമല്ലെന്ന് സുപ്രീം കോടതിയുടെ വിധി പുനപരിശോധിക്കണം എന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യത്തിലാണ് കോടതി വിധി പ്രസ്താവിക്കുന്നത്. ഒരു പള്ളിത്തര്‍ക്കത്തില്‍ 1994ലെ വിധിയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് നമസ്‌കരിക്കുന്നതിന് പള്ളി അത്യാവശ്യമല്ലെന്ന് വിധിച്ചത്. ആവശ്യമെങ്കില്‍ സര്‍ക്കാരിന് പള്ളി ഏറ്റെടുക്കാമെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു.
വിധി തങ്ങള്‍ക്ക് പ്രതികൂലമാണെന്നും കാണിച്ചാണ് മുസ്ലീം പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിധി. ബാബറിമസ്ജിത് കേസിലടക്കം തങ്ങള്‍ക്ക് പ്രതികൂലമാകുമെന്നും ആശങ്കപ്പെടുന്നു. 16ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചത് എന്നു കരുതുന്ന ബാബറി മസ്ജിത് 1992ല്‍ ഖര്‍സേവകര്‍ വന്ന് തകര്‍ക്കുകയായിരുന്നു. ശ്രീരാമന്റെ ജന്മസ്ഥലമായ ഇവിടെ പള്ളിയല്ല വേണ്ടതെന്നും ശ്രീരാമന്റെ ക്ഷേത്രമാണ് വേണ്ടതെന്നുമായിരുന്നു അവരുടെ ആവശ്യം.
"
https://www.facebook.com/Malayalivartha

























