ജമ്മുകാഷ്മീരിൽ മൂന്നിടങ്ങളിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ജമ്മുകാഷ്മീരിലെ മൂന്നിടങ്ങളില്‍ ഭീകരരുമായി സൈന്യം നടത്തുന്ന ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നു. ബഡ്ഗാവില്‍ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് ഭീകരരെ വധിച്ചു. നേരത്തെ അനന്ത്നാഗില്‍ ഉണ്ടായ ഏറ്റമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. ഇവിടെ ഒരു ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു.
അനന്ത്നാഗിലെ ദുരു ഷഹാബാദിലായിരുന്നു സംഭവം. നേരത്തെ, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇവിടങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു. ശ്രീനഗറിലെ നൂര്ബാഗിലും സമാനമായ ഏറ്റമുട്ടല്‍ നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























