ജീവിക്കാന്‍ വേറെ മാര്‍ഗമുണ്ട്; താന്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടില്ല... അനാശാസ്യത്തിന് അറസ്റ്റിലായ ശ്വേത ബസു മനസ് തുറക്കുന്നു

ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതു കൊണ്ട് വേശ്യാവൃത്തിയിലേര്‍പ്പെട്ടു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ദേശീയ പുരസ്‌ക്കാര ജേതാവായ നടി ശ്വേത പ്രസാദ് ബസു. താന്‍ വേശ്യാവൃത്തിക്ക് അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് ശ്വേത വെളിപ്പെടുത്തി. ഒരു അവാര്‍ഡ് ഫംങ്ഷനില്‍ പങ്കെടുക്കാനാണ് താന്‍ ഹൈദരാബാദില്‍ എത്തിയത്. ചടങ്ങ് കഴിഞ്ഞ് തിരികെ മുംബൈയ്ക്ക് മടങ്ങാനെത്തിയ തനിക്ക് വിമാനത്താവളത്തില്‍ സമയത്ത് എത്തിച്ചേരാനായില്ല. ഇതേതുടര്‍ന്ന് തലേന്ന് താമസിച്ചിരുന്ന ഹോട്ടലേക്ക് തന്നെ മടങ്ങേണ്ടിവന്നു.
ഇതിനിടയിലാണ് ഹോട്ടലില്‍ റെയ്ഡ് നടന്നത്. ഇതിനിടയില്‍ താനും അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. അന്നേ ദിവസം മുംബൈയിലേക്ക് മടങ്ങുന്നതിന് അവാര്‍ഡ് വിതരണ ചടങ്ങിന്റെ സംഘാടകര്‍ എടുത്തുതന്ന വിമാന ടിക്കറ്റ് ഇപ്പോളും തന്റെ കൈവശമുണ്ടെന്നും ശ്വേതാ ബസു പറഞ്ഞു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ സെക്‌സ് റാക്കറ്റിലെ ഏതെങ്കിലും ഏജന്റ് ക്ഷണിച്ചിട്ടല്ല താന്‍ ഹൈദരാബാദില്‍ പോയതെന്നും ശ്വേത വ്യക്തമാക്കി.
തനിക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുമതിയില്ലായിരുന്നു. എന്തിന് തന്റെ മാതാപിതാക്കളോടും സംസാരിക്കാന്‍ പോലീസ്അനുവദിച്ചില്ല. എന്നിട്ടും താന്‍ പറഞ്ഞുവെന്ന പേരില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടി നിയമനടപടി സ്വീകരിക്കുമെന്നും ശ്വേത പറഞ്ഞു. താന്‍ പണമുണ്ടാക്കാന്‍ വേശ്യാവൃത്തിക്ക് പോയിട്ടില്ല. ആദ്യ തമിഴ് ചിത്രത്തിന് ശേഷം ധാരാളം ഓഫറുകള്‍ വന്നിരുന്നു. അതുകൊണ്ടുതന്നെ സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞെന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് ശ്വേത പറഞ്ഞു.
ഏതായാലും അറസ്റ്റ് ചെയ്യപ്പെട്ടതിലോ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിലോ തനിക്ക് ഖേദമില്ല. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് നല്ല ബോധ്യമുണ്ട്. അഭിനയ രംഗത്ത് വീണ്ടും സജീവമാകുമെന്നും ശ്വേത ബസു പറഞ്ഞു.
രണ്ട് മാസത്തെ പീഢാനുഭത്തിന് ശേഷമാണ് ശ്വേത ബസു പുറത്തിറങ്ങിയത്. ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്ന പ്രസ്ഥാവനയ്ക്ക് വന്‍ സഹതാപമാണ് ലഭിച്ചത്. സിനിമാ ലോകം ശ്വേതയ്ക്ക് പൂര്‍ണ പിന്തുണയും നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























