വിദ്യാര്‍ഥികളുടെ കാലുപിടിച്ച് അധ്യാപകൻ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

മധ്യപ്രദേശില്‍ മണ്ട്സൂര്‍ ജില്ലയില്‍ വിദ്യാര്‍ഥികളുടെ കാലുപിടിക്കുന്ന അധ്യാപകന്‍റെ വീഡിയോ വൈറലാകുന്നു. രാജീവ് ഗാന്ധി കോളേജിലെ ദിനേശ് ഗുപ്തയെന്ന പ്രോഫസറാണ് വിദ്യാര്‍ഥികളുടെ കാല് പിടിക്കുന്നത്.
കോളേജിലെ എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളുടെ കാലിലാണ് അധ്യാപകന്‍ പിടിക്കുന്നത്. ക്ലാസ് എടുത്തുകൊണ്ടിരിക്കെ ക്ലാസിന് പുറത്തെത്തി അധ്യാപകനെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും പ്രതിഷേധത്തിനിടെ ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇത് കേട്ട് നില്‍ക്കുന്നതിനിടെയാണ് പുറത്തുവന്ന അധ്യാപകന്‍ വിദ്യാര്‍ഥികളുടെ ഓരോരുത്തരുടെയും കാല് പിടിക്കുകയായിരുന്നു.
അപ്രതീക്ഷിതമായ അധ്യാപകന്‍റെ നീക്കത്തില്‍ വിദ്യാര്‍ഥികള്‍ കുതറിമാറി ഓടിയെങ്കിലും വിദ്യാര്‍ഥികളുടെ പിന്നാലെ ചെന്ന് അധ്യാപകന്‍ അവരുടെ കാല് പിടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
'അവര്‍ വിദ്യാര്‍ഥികളായല്ല എത്തിയത്. രാഷ്ട്രീയക്കാരായാണ്. എന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് അവരുടെ മുന്നില്‍ ഞാന്‍ മുട്ടുമടക്കി കാല് തെട്ടത്. വിദ്യാര്‍ഥികള്‍ പഠിച്ച് ജീവിതത്തില്‍ മെച്ചപ്പെടണമെന്ന് മാത്രമാണ് എന്‍റെ ആഗ്രഹം. മറ്റൊന്നിനെ കുറിച്ചും ഞാന്‍ ചിന്തിക്കാറില്ല. പഠിപ്പിക്കുകയെന്ന തെറ്റ് മാത്രമാണ് ഞാന്‍ ചെയ്തത്'- അധ്യാപകന്‍ പറയുന്നത് വീഡിയോയില്‍ നിന്ന് വ്യക്തം.
https://www.facebook.com/Malayalivartha


























