സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വിമാന യാത്ര ഇക്കണോമി ക്ലാസില്‍

സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തു. മുംബൈ ഛത്രപതി വിമാനത്താവളത്തില്‍ നിന്നും ഭാര്യക്കും മകള്‍ക്കുമൊപ്പം നാഗ്പൂരിലേക്കായിരുന്നു യാത്ര. ജെറ്റ് എയര്‍വേസിലായിരുന്നു ഫഡ്‌നാവിസിന്റെ സാധാരണക്കാരോടൊപ്പമുള്ള യാത്ര.
മുഖ്യമന്ത്രിക്കുള്ള ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി സ്വന്തം കയ്യില്‍ നിന്നും പണം മുടക്കിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. മഹാരാഷ്ട്രയില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് പാസഞ്ചര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നത്.
ഉദ്യോഗസ്ഥര്‍ ഒന്നാം ക്ലാസില്‍ യാത്ര ചെയ്യുന്നതിനും സര്‍ക്കാര്‍ പരിപാടികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടത്തുന്നതിനും നരേന്ദ്ര മോഡി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരും നീങ്ങുന്നതെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























