Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

സ്‌ത്രീയും പുരുഷനും ഒന്നിച്ച്‌ ഒരു സ്‌ഥലത്ത്‌ കഴിഞ്ഞാല്‍ പോലീസെത്തി വാതിലില്‍ മുട്ടുന്ന രീതിക്ക്‌ ഇനി മാറ്റം വരും... മൂന്നാമതൊരാള്‍ക്കു വ്യഭിചാരക്കുറ്റം ആരോപിക്കണമെങ്കില്‍ അവിടെ പണത്തിനോ മറ്റു നേട്ടങ്ങള്‍ക്കോ വേണ്ടി ശരീരം പങ്കുവയ്‌ക്കുന്നതാണെന്നു തെളിയിക്കണം

28 SEPTEMBER 2018 11:53 AM IST
മലയാളി വാര്‍ത്ത

കുടുംബബന്ധങ്ങളെ നിലനിര്‍ത്താനുള്ള കുടുംബകോടതികളുടെ വ്യഗ്രത പോലും ചോദ്യം ചെയ്യപ്പെടാം. കുറ്റകൃത്യമല്ലെങ്കിലും വിശ്വാസത്തകര്‍ച്ച ദാമ്ബത്യബന്ധത്തെ ഉലയ്‌ക്കുമെന്നു വ്യക്‌തമാണ്‌. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി പുരോഗമനപരമാകുന്നതിനൊപ്പം രാജ്യത്തിന്റെ സാമൂഹിക ഘടനയെയും സദാചാര മൂല്യ സങ്കല്‍പങ്ങളെയും തകിടംമറിക്കുമെന്നും വിദഗ്‌ധര്‍. ചോദ്യം ചെയ്യാനുള്ള ഭര്‍ത്താവിന്റെ അധികാരം നഷ്‌ടപ്പെടുന്നുവെന്നതാണ്‌.

പ്രത്യക്ഷമായി ഉണ്ടാകുന്ന സാമൂഹിക ആഘാതം. പുരോഗതിയിലേക്കുള്ള ചുവടുവയ്‌പായി സുപ്രീംകോടതി വിധിയെ കാണുമ്ബോള്‍ത്തന്നെ ദാമ്ബത്യഘടനയില്‍ വിശ്വാസ്യത എന്ന മൂല്യത്തിന്‌ ഇടിവു സംഭവിക്കുമെന്നു മനഃശാസ്‌ത്രജ്‌ഞനായ ഡോ. സി.ജെ. ജോണ്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ലിംഗനീതിക്കുവേണ്ടി സദാചാര വിരുദ്ധതയെ അംഗീകരിക്കുന്ന നിലയിലേക്കു സുപ്രീംകോടതിവിധി വ്യാഖ്യാനിക്കപ്പെടുമോയെന്ന ആശങ്ക ഡോ. പോളി മുരിക്കന്‍ പങ്കുവയ്‌ക്കുന്നു.

സ്‌ത്രീയും പുരുഷനും ഒന്നിച്ച്‌ ഒരു സ്‌ഥലത്ത്‌ കഴിഞ്ഞാല്‍ പോലീസെത്തി വാതിലില്‍ മുട്ടുന്ന രീതിക്ക്‌ ഇനി മാറ്റം വരും. വിവാഹ സര്‍ട്ടിഫിക്കറ്റുമായി നടക്കേണ്ട സാഹചര്യം ഒഴിവാകും. മൂന്നാമതൊരാള്‍ക്കു വ്യഭിചാരക്കുറ്റം ആരോപിക്കണമെങ്കില്‍ അവിടെ പണത്തിനോ മറ്റു നേട്ടങ്ങള്‍ക്കോ വേണ്ടി ശരീരം പങ്കുവയ്‌ക്കുന്നതാണെന്നു തെളിയിക്കണം. അത്‌ എളുപ്പമല്ല. ലിംഗനീതിയുടെ പേരില്‍ രാജ്യത്തു നടപ്പാകുന്ന ഈ വിധിയോടെ കുടുംബ ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍ക്കും അതിന്മേലുള്ള കോടതി വ്യവഹാരങ്ങള്‍ക്കും പുതിയ മാനം കൈവരും.

വ്യഭിചാരം കേവലം സിവില്‍ കേസായി മാറുകയാണ്‌. അത്‌ ക്രിമിനല്‍ കുറ്റമല്ലെന്നു വരുന്നതോടെ തെറ്റു ചെയ്‌തെന്നു കരുതുന്ന പങ്കാളിയുടെ മേല്‍ വിവാഹമോചനമോ നഷ്‌ടപരിഹാരമോ ആവശ്യപ്പെടാനുള്ള അര്‍ഹത മാത്രമേ ഭര്‍ത്താവിനോ ഭാര്യക്കോ ഉണ്ടാവൂ. ഇതു വിവാഹ സങ്കല്‍പങ്ങളെ തന്നെ മാറ്റി മറിക്കുമെന്നു ഭരണഘടന വിദഗ്‌ധനായ ഡോ. പോളി മുരിക്കന്‍ അഭിപ്രായപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍  (24 minutes ago)

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍  (29 minutes ago)

പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍  (46 minutes ago)

രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂടി  (1 hour ago)

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (1 hour ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (1 hour ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (1 hour ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (1 hour ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (2 hours ago)

കലാസൃഷ്ടിയായി കോടതിമുറി: കൊച്ചി ബിനാലെയിലെ പരിസ്ഥിതി വിചാരണകൾ  (2 hours ago)

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം...  (2 hours ago)

SHAFI PARAMBIL പ്രശ്നം ഇവിടെയുംആവർത്തിക്കാതിരുന്നാൽ നന്ന്  (2 hours ago)

സെഫി അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് കാർബെലിം...  (2 hours ago)

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...  (2 hours ago)

കോടതിയിൽ തെളിവുകൾ നിരത്തി പ്രതിഭാഗം; രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ പുതിയ വെളിപ്പെടുത്തൽ: സ്നേഹപ്രകടനം ഇൻസ്റ്റഗ്രാമിൽ, പരാതി കോടതിയിൽ...  (2 hours ago)

Malayali Vartha Recommends