കശ്മീരില്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടു; വെടിവയ്പ്പ് തീവ്രവാദികളാണെന്നു കരുതി

കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു. ചെക്‌പോസ്റ്റില്‍ നിര്‍ത്താതെ പോയ വാഹനത്തിനു നേരെ തീവ്രവാദികളാണെന്നു കരുതി സൈന്യം വെടിവയ്ക്കുകയായിരുന്നു.
തീവ്രവാദികള്‍ കശ്മീരിലേക്കെത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിരുന്നത്. എന്നാല്‍ കാറിലെത്തിയ യുവാക്കള്‍ രണ്ടു ചെക്‌പോസ്റ്റുകളില്‍ നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തതെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന രണ്ടുപേര്‍ മരിക്കുകയായിരുന്നു.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ സ്ഥലത്ത് തീവ്രവാദികളെന്നു തെറ്റിദ്ധരിച്ച് രണ്ടു സൈനികരെ സൈന്യം വെടിവച്ചു കൊന്നിരുന്നു. രണ്ടു ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ടെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























