ചൈനയുടെ യുദ്ധക്കപ്പലും അന്തര്‍വാഹിനിയും ശ്രീലങ്കന്‍ തുറമുഖത്ത്; ഇന്ത്യയ്ക്ക് ആശങ്ക

ഇന്ത്യയ്ക്ക് ആശങ്കയുണര്‍ത്തി ചൈനയുടെ യുദ്ധക്കപ്പലും ഒരു അത്യാധുനിക അന്തര്‍വാഹിനിയും ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചൈനയുടെ യുദ്ധക്കപ്പലും അന്തര്‍വാഹിനിയും കൊളംബോ തുറമുഖത്ത് നങ്കൂരമിട്ടത്.
ഇന്ധനം നിറയ്ക്കുന്നതിനുവേണ്ടിയും, നാവികരുടെ വിശ്രമത്തിനുവേണ്ടിയുമാണ് നങ്കീരമിട്ടതെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ നടപടിക്കെതിരെ നയതന്ത്രതലത്തില്‍ ഇന്ത്യ ശ്രീലങ്കയോട് എതിര്‍പ്പറിയിച്ചു. എന്നാല്‍ ഇതില്‍ യാതൊരു അസ്വഭാവികതയും ഇല്ലെന്നും 2010 മുതല്‍ വിവിധ രാജ്യങ്ങളുടേതായി 230 യുദ്ധക്കപ്പല്‍ ഇന്ധനം നിറയ്ക്കുന്നതിനായും, നാവികരുടെ വിശ്രമത്തിനുവേണ്ടിയും കൊളംബോ തുറമുഖത്ത് നങ്കൂരമിട്ടെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ നേവിക്ക് ഏറെ മുന്‍തൂക്കമുളള ഇന്ത്യാ മഹാസമുദ്രത്തില്‍ അടിക്കടി ചൈനയുടെ യുദ്ധക്കപ്പലും അന്തര്‍വാഹിനിയും എത്തുന്നത് ഗൗരവമായിട്ടാണ് ഇന്ത്യന്‍ സുരക്ഷാ എജന്‍സികള്‍ കാണുന്നത്.
ശ്രീലങ്കയും ചൈനയുമായുളള ബന്ധം സമീപകാലത്ത് വര്‍ദ്ധിച്ചു വരുന്നുണ്ട്. ശ്രീലങ്കയുടെ റോഡ്, തുറമുഖ വികസനങ്ങള്‍ക്ക് ചൈന വന്‍ നിക്ഷേപമാണ് നടത്തുന്നത്. ശ്രീലങ്കയുമായുളള നല്ല ബന്ധത്തില്‍ ഇടങ്കോലിട്ടുകൊണ്ടുളള തമിഴ്‌നാടിന്റെ എതിര്‍പ്പിനെ അവഗണിക്കാന്‍ കഴിഞ്ഞ യു പി എ സര്‍ക്കാരുകള്‍ക്ക് കഴിയാതെ പോയതും, ഈ അവസരങ്ങള്‍ ചൈന തന്ത്രപരമായി ഉപയോഗിക്കുകയുമായിരുന്നു. ഏഴാഴ്ചകള്‍ക്ക് മുന്‍പും ചൈനയുടെ അന്തര്‍വാഹിനി ശ്രീലങ്കയില്‍ എത്തിയിരുന്നു, ഏദന്‍ കടലിലെ കടല്‍ക്കൊളള തടയുന്നതിനായി നിയോഗിക്കപ്പെട്ട ചൈനീസ് നാവികസേനയുടെ ഭാഗമായിട്ടുളളതാണ് ഈ അന്തര്‍വാഹിനിയെന്നാണ് അന്ന് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കടല്‍ക്കൊളള തടയുന്നതിനായി സാധാരണ അന്തര്‍വാഹിനി ഉപയോഗിക്കാറില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























