പീഡനക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കര്‍ണ്ണാടക മന്ത്രി

പീഡനക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കര്‍ണ്ണാടക വനിതാ ശിശുക്ഷേമ മന്ത്രി ഉമശ്രീ ആവശ്യപ്പെട്ടു. കര്‍ണ്ണാടകയിലെ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ നിരന്തരം പീഡനത്തിരയായവുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ആവശ്യം.
കര്‍ണ്ണാടകയില്‍ ഒന്നര മാസത്തിനിടയില്‍ നാല് പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് വയസ്സിനുതാഴെയുളള കുട്ടികളെ പീഡിപ്പിച്ചത് അവരുടെ അദ്ധ്യാപകരോ,സ്‌കൂള്‍ ജീവനക്കാരോ ആയിരുന്നു.
അതേ സമയം പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു വീഴ്ചയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് വനിതാ ശിശുക്ഷേമ മന്ത്രി പോലീസിന് മുന്നറിയിപ്പും നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























