ഇന്ത്യന്‍ ജവാന്‍ മന്ദീപ് സിങിന്റെ മൃതദേഹം കൈക്കലാക്കി കഴുത്തറുത്ത് കണ്ണ് ചൂഴ്‌ന്നെടുത്ത പാക്കിസ്ഥാന്റെ നടപടി അപലപനീയം...ഇന്ത്യന്‍ പട്ടാളക്കാരെ കൊന്നൊടുക്കാന്‍ പാക്കിസ്ഥാന്റെ പുതിയ പ്രസിഡന്റിന്റെ നിര്‍ദ്ദേശമോ: പട്ടാളക്കാരുടെ മൃതദേഹം വികൃതമാക്കല്‍ തകൃതി പ്രതികരിക്കാതെ മോഡിയും സംഘവും

ഇന്ത്യന്‍ ജവാന്‍മാരുടെമൃതദേഹത്തോടു ക്രൂരത കാട്ടുന്നതില്‍ പാക്കിസ്ഥാന്‍ എന്നും മുന്‍പന്തിയിലാണ്. ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ വന്ന ശേഷം ഇന്ത്യന്‍ സൈനികര്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരായ ആക്രമണങ്ങളും അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റവും വര്‍ധിച്ചതായി സ്ഥാനമൊഴിയുന്ന ബി.എസ്.എഫ് ഡയറക്ടര്‍ ശര്‍മ്മ. ജവാനെ കൊന്ന് മൃതദേഹം വികൃതമാക്കിയത് പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമെന്ന് ബി.എസ്.എഫ് ഡയറക്ടര്‍ സ്ഥിരീകരിക്കുകയും ചെയ്തു . മോഡിയെ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രി സ്ഥാനത്ത് എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ ജനങ്ങള്‍ക്ക് എല്ലാം കൊണ്ടും മതിയായിരിക്കുകയാണ്. പ്രതിപക്ഷം ഇക്കാര്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ മോഡിയുടെ മൗനം അതിലും ഭീകരമാണ്. തന്റെ നേട്ടങ്ങള്‍ക്ക് മാത്രമായി പട്ടാളക്കാരെക്കുറിച്ച് വാചാലനാകുന്ന മോഡി അവരുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഇപ്പോഴും മൗനിയാണ്. അധികാരത്തില്‍ എത്തിയ ഉടന്‍ പാക്ക് അധികാരികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച മോഡി അവരുടെ തല കൊയ്യുകയാണ് വേണ്ടതെന്നാണ് വിരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബം ആവശ്യപ്പെട്ടത്. നോട്ടുനിരോധനം വന്നപ്പോള്‍ പട്ടാളക്കാരുടെ കഷ്ടപ്പാടാണ് മോഡി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഇപ്പോഴും പാക്കിസ്ഥാന്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ മൃതദേഹം വികൃതമാക്കുന്നത് നിര്‍ബാധം തുടരുകയാണ്. കാര്‍ഗില്‍ യുദ്ധസമയത്ത് ഇത്തരം ഹീനകൃത്യം പാക്കിസ്ഥാന്‍ നടത്തിയിരുന്നു അന്ന് ഇന്ത്യ ശക്തമായി താക്കീത് നല്‍കിയിരുന്നു. അന്താരാഷ്ട്ര കരാറുകള്‍ക്കും ഇത് എതിരാണ്.
ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദ്ര സിംഗിനെ കൊന്നത് പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമെന്ന് സ്ഥിരീകരിച്ച് ബി.എസ്.എഫ് ഡയറക്ടര്‍ കെ.കെ ശര്‍മ്മ. പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് നരേന്ദ്ര സിംഗിനെ കൊന്നതെന്ന് ബി.എസ്.എഫ് അന്വേഷണത്തില്‍ വ്യക്തമായതായി കെ.കെ ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട നരേന്ദ്ര സിംഗിന്റെ മൃതദേഹം കൈക്കലാക്കി കഴുത്തറുത്തും കണ്ണ് ചൂഴ്‌ന്നെടുത്തും വികൃതമാക്കുകയായിരുന്നു. അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി.എസ്.എഫിന് തുല്യമായ പാക് സേനാ വിഭാഗമാണ് ബോര്‍ഡര്‍ ആക്ഷന്‍ ടീം. നരേന്ദ്ര സിംഗിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹത്തിന്റെ മൃതദേഹം വീണ്ടെടുക്കുക എന്നതായിരുന്നു പ്രധാനം. നരേന്ദ്ര സിംഗിന്റേത് പോലെയുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചാല്‍ പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കാന്‍ ബി.എസ്.എഫ് സജ്ജമാണ്. നേരത്തെയും പാക്കിസ്ഥാന് ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കിയിട്ടുണ്ട്. ഇനിയും അത് ആവര്‍ത്തിക്കും. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമിന് തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ബി.എസ്.എഫ് എന്നും ശര്‍മ്മ പറഞ്ഞു.
ജവാന്റെ കൊലപാതകം ഇന്ത്യപാക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച റദ്ദാക്കുന്നതിലേക്ക് വരെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കി ബി.എസ്.എഫ് മേധാവിയുടെ വെളിപ്പെടുത്തല്‍. ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ വന്ന ശേഷം ഇന്ത്യന്‍ സൈനികര്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരായ ആക്രമണങ്ങളും അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റവും വര്‍ധിച്ചതായി സ്ഥാനമൊഴിയുന്ന ബി.എസ്.എഫ് ഡയറക്ടര്‍ ശര്‍മ്മ പറഞ്ഞു. പാക്കിസ്ഥാനില്‍ അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് 57 കിലോമീറ്ററിനുള്ളില്‍ തീവ്രവാദ കേന്ദ്രങ്ങള്‍ സജീവമാണെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
മൃതദേഹം വികൃതമാക്കല്‍ മുമ്പും
പിടിയിലാകുകയോ വെടിവയ്പ്പില്‍ കൊല്ലപ്പെടുകയോ ചെയ്യുന്ന ഭാരത സൈനികരുടെ ഭൗതിക ശരീരം വികൃതമാക്കാന്‍ ഒരു മനസാക്ഷിക്കുത്തുമില്ലാത്ത കൊടുംക്രൂരരാണ് പാക്കിസ്ഥാനികള്‍. സൈനികരും ഭീകരരും ഉള്‍പ്പെട്ട, ഒരു സംഘമാണ് ഇങ്ങനെ ചെയ്യുന്നത്. ബാറ്റ് (ബോര്‍ഡര്‍ ആക്ഷന്‍ ടീം) എന്നാണ് ഇവരുടെ പേരെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു.
ഇതാദ്യമായല്ല പാക്ക് സംഘം മൃതദേഹത്തോട് കൊടുംക്രൂരത കാട്ടുന്നത്. ഏറ്റവും ഒടുവില്‍ വെള്ളിയാഴ്ച മന്‍ദീപ് സിങ് എന്ന സൈനികന്റെ മൃതദേഹമാണ് വികൃതമാക്കിയത്. നിയന്ത്രണരേഖക്കടുത്ത് മാച്ചില്‍ എന്ന സ്ഥലത്തായിരുന്നു സംഭവം. വികൃതമാക്കാന്‍ കൂട്ടുനിന്ന ഭീകരര്‍ പിന്നീട് പാക്കധിനിവേശ കശ്മീരിലേക്ക് രക്ഷപ്പെട്ടു.
2013 ജനുവരിയില്‍ ലാന്‍സ് നായിക് ഹേംരാജിന്റെ മൃതദേഹത്തിന്റെ തലയറുത്തു, ലാന്‍സ് നായിക് സുധാകര്‍ സിങ്ങിന്റെ മൃതദേഹം ഭയാനകമായ വിധത്തില്‍ വികൃതമാക്കി. 99ല്‍ കാര്‍ഗില്‍ യുദ്ധകാലത്ത് പിടിയിലായ ക്യാപ്ടന്‍ സൗരഭ് കാലിയയെ മൃഗീയമായി പീഡിപ്പിച്ചു. വികൃതമാക്കിയ ശരീരമാണ് മടക്കി നല്‍കിയത്. 2000 ഫെബ്രുവരിയില്‍ കൊടുംഭീകരന്‍ ഇലിയാസ് കശ്മീരിയുടെ നേതൃത്വത്തില്ഭാരത സൈനിക പോസ്റ്റ് ആക്രമിച്ച് ഏഴു സൈനികരെ വധിച്ചു. മറാത്ത ഇന്‍ഫന്‍ട്രിയിലെ ജവാന്‍ ബാബു സാഹേബ് മൂര്‍ത്തി താലിക്കറുടെ അറുത്തെടുത്ത തലയുമായാണ് ഇയാള്‍ പാക്കിസ്ഥാനിലേക്ക് മടങ്ങിയത്. 2008 ജൂണില്‍ ഗൂര്‍ഖാ റൈഫിള്‍സിലെ ഒരു സൈനികനെ അവര്‍ പിടിച്ചു. ദിവസങ്ങള്‍ക്കു ശേഷം തലയില്ലാത്ത മൃതദേഹമാണ് ലഭിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മാച്ചില്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടി. ഒരു സൈനികനും ഒരു ഭീകരനും കൊല്ലപ്പെട്ടു. 17 സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ ഹരിയാന സ്വദേശി മന്‍ദീപ് സിങ് (27) ആണ് കൊല്ലപ്പെട്ടത്. പാക്ക് സൈന്യത്തിന്റെയും ഭീകരരുടെയും ക്രൂരതയാണ് ഇത് വ്യക്തമാക്കുന്നതെന്നും ഉചിതമായ സമയത്ത് തിരിച്ചടി നല്‍കുമെന്നും സൈനിക വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha























