'ഗുഡ് മോണിങ്' വേണ്ട; 'നമസ്‌കാരം' മതിയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

പാശ്ചാത്യ പദങ്ങളായ ഗുഡ് മോണിങ്, ഗുഡ് ആഫ്റ്റര്‍ നൂണ്‍, ഗുഡ് നൈറ്റ് തുടങ്ങിയ ഒഴിവാക്കി പകരമായി 'നമസ്‌കാരം' എന്ന പദം ഉപയോഗിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിർദ്ദേശം. ഗോവ എന്‍ ഐ ടിയില്‍ നടന്ന ബിരുദദാന ചടങ്ങിനിടെയായിരുന്നു ആദ്ദേഹത്തിന്റെ നിർദ്ദേശം.
താന്‍ ഒരിക്കലും ഇംഗ്ലീഷ് ഭാഷാ വിരോധിയല്ലെന്നും എന്നാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച കോളനിവത്കരണ മനോഭാവം ഇല്ലാതാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചത് നമസ്‌കാരമാണ്. രാവിലെയെന്നോ വൈകിട്ടെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഇതുപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ മാതൃഭാഷയെ സംരക്ഷിക്കുന്നതിനേക്കുറിച്ച് സംസാരിച്ചപ്പോള്‍ നായിഡു ഇംഗ്ലീഷ് ഭാഷയെ 'വ്യാധി'യെന്ന് വിശേഷിപ്പിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ താന്‍ വ്യാധിയെന്ന് വിശേഷിപ്പിച്ചത് ഇംഗ്ലീഷിനെയല്ലെന്നും ബ്രിട്ടീഷ് ഭരണത്തെ തുടര്‍ന്നുണ്ടായ ഇംഗ്ലീഷ് മനോഭാവത്തെയാണെന്നും വെങ്കയ്യ നായിഡു വിശദീകരിച്ചു.
https://www.facebook.com/Malayalivartha























