വിവാഹേതരബന്ധം നിയമവിധേയമാക്കിയ സുപ്രീം കോടതി ഉത്തരവിനെ വ്യാഖ്യാനിച്ച് രാജ്യത്തെ അഭിഭാഷകകര്‍; വിവാഹ ബന്ധങ്ങളില്‍ വിവാഹേതര ബന്ധങ്ങള്‍ സ്വാഭാവികം മാത്രം; കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഐ. പി.സി.497 അനുസരിച്ച് പത്ത് ശതമാനം കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല

വിവാഹേതരബന്ധം നിയമവിധേയമാക്കിയ സുപ്രീം കോടതി ഉത്തരവിനെ വ്യാഖ്യാനിച്ച് രാജ്യത്തെ അഭിഭാഷകകര്‍. കാരണം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഐ. പി.സി.497 അനുസരിച്ച് പത്ത് ശതമാനം കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോള്‍ പറയാനുള്ള ഒരു ന്യായം മാത്രമാണ് വിവാഹേതര ബന്ധങ്ങള്‍. അക്കാര്യത്തില്‍ ഇന്ത്യയില്‍ ഇന്നേ വരെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. കണ്ണില്‍ പൊടിയിടുനുള്ള ഒരു തന്ത്രം മാത്രമാണ് വിവാഹമോചന കേസുകളിലെ വിവാഹേതര ആരോപണം.
വിവാഹബന്ധങ്ങളില്‍ വിവാഹേതര ബന്ധങ്ങള്‍ സ്വാഭാവികം മാത്രമാണെന്നാണ് ഇന്ത്യയിലെ അഭിഭാഷക ലോകം പറയുന്നത്. അത് കുറ്റകൃത്യമാണെന്നോ തെളിയിക്കാന്‍ കഴിയുന്നതാണെന്നോ നിയമവൃത്തങ്ങള്‍ കരുതുന്നില്ല. കാരണം സംഭവം നടക്കുന്നത് അടഞ്ഞ വാതിലുകള്‍ക്ക് പിന്നിലാണ്. അക്കാര്യം തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്. തെളിവില്ലാതെ കോടതിയില്‍ കേസ് തെളിയിക്കാനാവില്ല. അടഞ്ഞ മുറിയില്‍ നടക്കുന്ന ലൈംഗിക ബന്ധം എങ്ങനെ തെളിയിക്കാനാണ്?
കുറ്റകൃത്യങ്ങളുടെ പട്ടിക രാജ്യം തയ്യാറാക്കുന്നത് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ വഴിയാണ്. അവര്‍ തയ്യാറാക്കുന്ന പട്ടികയാണ് പാര്‍ലെമെന്റിലും രാജ്യസഭയിലും ചര്‍ച്ചചെയ്യുന്നത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വിവാഹേതര ബന്ധങ്ങളുടെ കുറ്റകൃത്യ പട്ടിക പോലും സൂക്ഷിക്കുന്നില്ല. അതിനര്‍ത്ഥം അത് കുറ്റകൃത്യമല്ല എന്നത് തന്നെയാണ്.
സമണ്‍സ് പാസാക്കിയാല്‍ തന്നെ കോടതിയില്‍ വിചാരണ വേളയില്‍ തന്നെ തട്ടി പോകും. എന്നാല്‍ വിവാഹമോചന കേസുകളില്‍ പുരുഷന്‍മാരെ അവഹേളിക്കുന്നത് പുതിയ ഉത്തരവ് വഴി തടയാനാവുമെന്ന് അഭിഭാഷകര്‍ കരുതുന്നു.
അതേസമയം ഇസ്ലാമിക രാജ്യങ്ങള്‍ വിവാഹേതര ബന്ധങ്ങള്‍ കുറ്റകരമാക്കുന്നു. വിവാഹേതര ബന്ധങ്ങളില്‍ വിവാഹം കഴിഞ്ഞ സ്ത്രീയെ കുറ്റക്കാരാണ് . എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പുരുഷന്‍മാര്‍ വിവാഹേതര ബന്ധങ്ങളില്‍ കുറ്റക്കാരാകുന്നില്ല. യു.എസിലെ 20 സംസ്ഥാനങ്ങള്‍ വിവാഹേതര ബന്ധം കുറ്റകരമാക്കിയിട്ടുണ്ട്. സൗദി അറേബ്യയില്‍ വിവാഹേതര ബന്ധം മരണശിക്ഷക്ക് കാരണമാകാറുണ്ട്.
എന്നാല്‍ വിവാഹബന്ധം നിയമം മാത്രം സംരക്ഷിക്കേണ്ടതല്ലെന്ന വാദവും ശക്തമാണ്. അവരവര്‍ അവരവരുടെ പങ്കാളിയോട്‌നീതി പുലര്‍ത്തണം ഇതിന് നിയമത്തിന്റെ കൈത്താങ്ങ് എന്തിന് എന്നാണ് ചോദ്യം.
https://www.facebook.com/Malayalivartha























