ജമ്മു കാശ്മീരില്‍ ആയുധങ്ങളുമായി പോലീസ് ഓഫീസര്‍ ഒളിച്ചോടി, സംഭവത്തെ തുടര്‍ന്ന് കാശ്മീരില്‍ ജാഗ്രതാ നിര്‍ദ്ദേശം
ജമ്മു കശ്മീരില്‍ പി.ഡി.പി എം.എല്‍.എയുടെ സുരക്ഷാ സേനാംഗമായ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ 10 തോക്കുകളുമായി കടന്നുകളഞ്ഞു. എം.എല്‍.എയുടെ ശ്രീനഗര്‍ ജവഹര്‍ നഗറിലുള്ള വീട്ടില്‍ നിന്നാണ് ഇയാള്‍ ഒളിച്ചോടിയത്. ആദില്‍ ബഷീര്‍ എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്. അഞ്ച് എ.കെ 47നും നാല് ഐ.എന്‍.എസ്.എ.എസും ഒരു പിസ്റ്റളുമാണ് ഇയാള്‍ കടത്തിയത്.വാചി നിയോജക മണ്ഡലത്തിലെ എം.എല്‍.എയായ ഐജാസ് അഹമ്മദ് മിറിന്റെ വീട്ടിലെ ഗാര്‍ഡ് റൂമില്‍ നിന്നാണ് ആയുധങ്ങളുമായി ഉദ്യോഗസ്ഥന് കടന്നുകളഞ്ഞത്.
ഷോപിയാന്‍ ജില്ലക്കാരനാണ് ഇയാള്‍. സംഭവത്തെ തുടര്‍ന്ന് കശ്മീരില്‍ ജാഗ്രതാ നിര്‍ദേശം നല്കി. പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് രണ്ടു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha