ഭർത്താവിന്റെ മുന്നിൽ വച്ച് മണിക്കൂറുകളോളം ഫോണില്‍ സംസാരം... ഭര്‍ത്താവ് താക്കീത് ചെയ്തപ്പോൾ സഹിക്കാനായില്ല; മൂന്ന് മക്കളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന ശേഷം യുവതി ജീവനൊടുക്കി
26കാരിയാണ് കുട്ടികളെ ഫാമിലെ കിണറില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം അതേ കിണറില്‍ ചാടി മരിച്ചത്. ഏഴ്, മൂന്ന് വയസുള്ള കുട്ടികളെയും 11 മാസം പ്രായമുള്ള കുട്ടിയെയുമാണ് 26കാരി കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.
ദീര്‍ഘ സമയം ഫോണില്‍ സംസാരിക്കുന്നതിന് ഭര്‍ത്താവ് വിലക്കിയതാണ് യുവതിയെ ഇത്തരം ഒരു പ്രവൃത്തിയിലേക്ക് നയിച്ചത്. കൊഴിഞ്ഞിപ്പട്ടി വില്ലേജിലാണ് സംഭവം ഉണ്ടായത്. ദിവസ കൂലിക്ക് ജോലി ചെയ്യുന്നതാണ് യുവാവ്. യുവതി ദീര്‍ഘ സമയം ഫോണ്‍ വിളിയില്‍ ഏര്‍പ്പെടുന്നത് ഭര്‍ത്താവിന് ഇഷ്ടപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ ഫോണ്‍ മാറ്റി വയ്ക്കുകയായിരുന്നു.
എന്നാല്‍ യുവതി ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും വിളി തുടരുകയായിരുന്നു. ഇതെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജോലിക്ക് പോകുന്നതിന് മുമ്ബ് ഭര്‍ത്താവ് യുവതിയെ വഴക്ക് പറഞ്ഞു. പിന്നീടാണ് യുവതി കുട്ടികളെ കിണറ്റില്‍ എറിഞ്ഞ ശേഷം ചാടി ആത്മഹത്യ ചെയ്തത്. സംഭവം സേലത്ത്.
https://www.facebook.com/Malayalivartha