റാലിയ്ക്കിടെ ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചു; ബിജെപി നേതാവും എംഎല്‍എയുമായ രാജീവ് ജാസ്രോതിയയ്ക്കെതിരെ കേസ്
ജമ്മു-കശ്മീരിലെ കത്തുവ ജില്ലയില്‍ ബിജെപി റാലിയ്ക്കിടെ ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ച ബിജെപി നേതാവും എംഎല്‍എയുമായ രാജീവ് ജാസ്രോതിയയ്ക്കെതിരെ കേസെടുത്തു.
ദേശിയ പതാകയെ അപമാനിച്ച കുറ്റത്തിനാണ് രാജീവ് ജാസ്രോതിയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രദേശവാസിയായ വിനോദ് നജ്വാന് എന്നയാളുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് കേസെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി നേതാവായ രാഹുല്‍ ദേവ് ശര്‍മയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ റാലിയിലാണ് ദേശീയ പാതക തലകീഴായി പ്രദര്‍ശിപ്പിച്ചത്.
https://www.facebook.com/Malayalivartha