ആളുമാറി അറസ്റ്റിലായ പ്രവാസി മലയാളി സാറാ തോമസ് നീറുന്ന ഹൃദയവുമായി നീതിക്കായി മനുഷ്യാവകാശ കമ്മീഷനിലേക്ക്

തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലും കസ്റ്റഡിയും സാറാ തോമസിനെ വല്ലാതെ ബാധിച്ചു. നീറുന്ന ഹൃദയവുമായി സാറാ തോമസ് നീതിക്കായി പൊരുതുകയാണ്. ചെന്നൈ എമിഗ്രേഷന്‍ വിഭാഗം ആളുമാറി പിടികൂടി, കൊല്ലം ക്രൈംബ്രാഞ്ചിന് കൈമാറിയ സാറാതോമസ് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു.
ദുബായില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടറായ സാറാ തോമസ് കഴിഞ്ഞ 29ന് മകനെ കാണാനാണു രാവിലെ 8.10നു ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്. സാറാ വില്യംസിന്റെയും സാറാ തോമസിന്റെയും പേരും ജനനതീയതിയും തിരിച്ചറിയല്‍ അടയാളങ്ങളും ഒന്നായിരുന്നു. സംശയത്തിന്റെ പേരിലാണ് എമിഗ്രേഷന്‍ അധികൃതര്‍ സാറാതോമസിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് രണ്ടു ദിവസം ചെന്നൈ പുഴല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയേണ്ടി വന്നു. പിന്നീട് ഞായറാഴ്ച വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായിരുന്നു. നിരപരാധിയായിരുന്നിട്ടും പറഞ്ഞതൊന്നും വിശ്വസിക്കാന്‍ പോലീസ് തയ്യാറായില്ല.
മകനും അടുത്ത ബന്ധുക്കളും എത്തി സാറാ വില്യംസ് അല്ലെന്ന് രേഖകള്‍ ഹാജരാക്കിയപ്പോഴാണ് ഇവര്‍ മോചിതയായത്. സാറാ വില്യംസിനെ കണ്ടെത്താനായി പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിലും മറ്റു രേഖകളിലും വന്ന സാമ്യമാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ സാറാതോമസ് പിടിക്കപ്പെടാന്‍ കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























