Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

ലോകരാജ്യങ്ങള്‍ പാകിസ്ഥാന്റെ ഈ ഇരട്ടത്താപ്പ് മനസിലാക്കണം; ഇന്ത്യഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് അയല്‍രാജ്യമായ പാകിസ്ഥാനില്‍ നിന്നാണ്; ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി യോഗത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്

29 SEPTEMBER 2018 08:34 PM IST
മലയാളി വാര്‍ത്ത

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി യോഗത്തില്‍ തീവ്രവാദ വിഷയത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇന്ത്യഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് അയല്‍രാജ്യമായ പാകിസ്ഥാനില്‍ നിന്നാണ്. ഇത്തരക്കാരെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. പാകിസ്ഥാന്റെ നിലപാട് കാരണമാണ് അവരുമായുള്ള ചര്‍ച്ച അവസാനിപ്പിച്ചത്. തീവ്രവാദികളെ മഹത്‌വത്കരിക്കുന്ന നിലപാടാണ് പാകിസ്ഥാന്‍ സ്വീകരിക്കുന്നത്. മുംബയ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയെ പാകിസ്ഥാന്‍ സംരക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ പിന്നോട്ടടിക്കുന്ന രണ്ട് ഘടകങ്ങള്‍ തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവുമാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, തീവ്രവാദ വിഷയത്തില്‍ ഇന്ത്യയ്‌ക്ക് ഏറ്റവും കൂടുതല്‍ ഭീഷണി സൃഷ്‌ടിക്കുന്നത് അയല്‍രാജ്യമാണ്. അമേരിക്കയുടെ സുഹൃത്തായ പാകിസ്ഥാന്‍ തന്നെയാണ് പ്രതിയായ ഒസാമ ബിന്‍ ലാദനെ ഒളിപ്പിച്ച്‌ വച്ചത്. മുംബയ് ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഇപ്പോഴും പാകിസ്ഥാനില്‍ സ്വതന്ത്രമായി നടക്കുകയാണ്. ലോകരാജ്യങ്ങള്‍ പാകിസ്ഥാന്റെ ഈ ഇരട്ടത്താപ്പ് മനസിലാക്കണമെന്നും സുഷമ ആവശ്യപ്പെട്ടു.

പാകിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകള്‍ ഇന്ത്യ തകര്‍ത്തുവെന്നാണ് ഇപ്പോള്‍ ചിലര്‍ ആരോപിക്കുന്നത്.എന്നാല്‍ ഇക്കാര്യം ശുദ്ധനുണയാണ്. ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പോലും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ നിരവധി തവണ തുടങ്ങിയതുമാണ്. എന്നാല്‍ ഇന്ത്യന്‍ ജവാന്‍മാരെ പാകിസ്ഥാന്‍ ആക്രമിച്ചത് കൊണ്ടാണ് ചര്‍ച്ചകള്‍ നിലച്ചതെന്നും സുഷമ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍  (16 minutes ago)

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍  (21 minutes ago)

പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍  (38 minutes ago)

രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂടി  (52 minutes ago)

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (1 hour ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (1 hour ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (1 hour ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (1 hour ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (1 hour ago)

കലാസൃഷ്ടിയായി കോടതിമുറി: കൊച്ചി ബിനാലെയിലെ പരിസ്ഥിതി വിചാരണകൾ  (1 hour ago)

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം...  (1 hour ago)

SHAFI PARAMBIL പ്രശ്നം ഇവിടെയുംആവർത്തിക്കാതിരുന്നാൽ നന്ന്  (2 hours ago)

സെഫി അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് കാർബെലിം...  (2 hours ago)

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...  (2 hours ago)

കോടതിയിൽ തെളിവുകൾ നിരത്തി പ്രതിഭാഗം; രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ പുതിയ വെളിപ്പെടുത്തൽ: സ്നേഹപ്രകടനം ഇൻസ്റ്റഗ്രാമിൽ, പരാതി കോടതിയിൽ...  (2 hours ago)

Malayali Vartha Recommends