ജമ്മുകാശ്മീരില്‍ പോലീസ് സ്റ്റേഷന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം, ഒരു പോലീസുകാരന് കൊല്ലപ്പെട്ടു
ജമ്മുകശ്മീരിലെ ഷോപിയാനില്‍ പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം സമീപത്തെ കാട്ടിലേക്ക് തീവ്രവാദികള്‍ രക്ഷപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു.
സമീപപ്രദേശങ്ങളില്‍ തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha