ഷീനബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജി ആശുപത്രി വിട്ടു

ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജി ആശുപത്രി വിട്ടു. രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇന്ദ്രാണിയെ മുംബൈയിലെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് ഇന്ദ്രാണി മുഖര്‍ജിയെ ഡിസ്ചാര്‍ജ് ചെയ്തത്.
2012 ഏപ്രില്‍ 24നു മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ദ്രാണി മുഖര്‍ജി ഇപ്പോള്‍ വിചാരണ നേരിടുകയാണ്. ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ഈ കേസില്‍ പ്രതിയാണ്.
https://www.facebook.com/Malayalivartha























