കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് നെതര്‍ലന്‍ഡ്സിനോട് കേന്ദ്ര സര്‍ക്കാര്‍ ഒൗദ്യോഗികമായി സഹായം തേടി

കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി നെതര്‍ലന്‍ഡ്സിനോട് കേന്ദ്ര സര്‍ക്കാര്‍ ഒൗദ്യോഗികമായി സഹായമഭ്യര്‍ഥിച്ചു. ഇതുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്‍റെ കത്ത് ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി നെതര്‍ലന്‍ഡ്സിന് കൈമാറി. സാങ്കേതിക ഉപദേശം ലഭ്യമാക്കാനാണ് നെതര്‍ലന്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, തുടര്‍നടപടികള്‍ക്ക് സമയം വേണമെന്ന് നെതര്‍ലന്‍ഡ്സ് അറിയിച്ചു.
https://www.facebook.com/Malayalivartha


























