മധ്യപ്രദേശിന് പുതിയ ഒരു ജില്ല കൂടി; 'നിവാരി' ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരും

മധ്യപ്രദേശിന് പുതിയ ഒരു ജില്ല കൂടി. ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തിയത്. നിവാരി എന്നാണ് പുതിയ ജില്ലയുടെ പേര്.
തിക്കാഗഡ് ജില്ലയിലെ മൂന്ന് താലൂക്ക് ഉള്‍പ്പെടുത്തിയാണ് പുതിയ ജില്ല രൂപീകരിക്കുന്നത്. നിവാരി, ഒര്‍ച്ച, പൃഥ്യുവിപൂര് എന്നീ താലുക്കളാണ് പുതിയതായി രൂപംകൊണ്ട ജില്ലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബര്‍ ഒന്നിന് പുതിയ ജില്ല നിലവില്‍ വരും. ഇതോടെ മധ്യപ്രദേശില്‍ 52 ജില്ലകളായി. ഈ വര്‍ഷം അവസാനം മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ ജില്ലയ്ക്ക് രൂപംകൊടുത്തത്.
https://www.facebook.com/Malayalivartha


























