പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ഇന്ത്യ അതിനു മറുപടി നല്‍കുന്നുണ്ട്; അതിര്‍ത്തിയില്‍ പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നല്‍കിയതിന്റെ സൂചന നല്കി പ്രതിരോധമന്ത്രി നിര്‍മല സീതാരാമൻ

അതിര്‍ത്തിയില്‍ പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നല്‍കിയതിന്റെ സൂചന നല്കി പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും. അതിര്‍ത്തിയില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് നിങ്ങളറിയുമെന്നു മന്ത്രി പറഞ്ഞു. പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ഇന്ത്യ അതിനു മറുപടി നല്‍കുന്നുണ്ട്. അതിനെ ഇല്ലാതാക്കുകയും അവരെ പുറകോട്ടടിക്കുകയും ചെയ്യുന്നുണ്ട്. ഒന്നും ശ്രദ്ധിക്കാതെ പോകുന്നില്ലെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
നേരത്തെ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പാക്കിസ്ഥാന് മേഖലയില്‍ ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തിയെന്ന സൂചന കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ജമ്മു അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്റെ തലയറുത്ത സംഭവത്തില്‍ തിരിച്ചടി നല്കി എന്ന സൂചനകള്‍ നല്കി അതിര്‍ത്തി രക്ഷാ സേന മേധാവി കെ.കെ ശര്‍മയും രംഗത്തെത്തിയിരുന്നു. അതിര്‍ത്തിയില്‍ ക്രൂരമായി കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്റെ മരണത്തിന് പകരം ചോദിച്ചിട്ടുണ്ട് എന്ന നിലയിലാണ് രാജ്നാഥ് സിഗ് പറഞ്ഞത്.
ചിലത് നടന്നിട്ടുണ്ട്. അതിപ്പോള്‍ വെളിപ്പെടുത്താനാകില്ല. ചില വലിയ കാര്യങ്ങളാണ് നടന്നെന്നു മാത്രം പറയുന്നു. എന്നെ വിശ്വസിക്കാം. രണ്ടു മൂന്നു ദിവസ ങ്ങള്‍ക്കു മുന്‍പ് വളരെ വലിയ ഒരു കാര്യം നടന്നിട്ടുണ്ട്. അതെന്താണെന്ന് നിങ്ങള്‍ ഉടനറിയും എന്നാണ് യുപിയിലെ മുസാഫര്‍പൂരില്‍ രാജ്നാഥ് സിംഗ് പറ ഞ്ഞത്.
https://www.facebook.com/Malayalivartha


























