സബ്‌സിഡിയുള്ള ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 2.89 രൂപയുടെ വര്‍ദ്ധനവ്

സബ്‌സിഡിയുള്ള ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് (എല്‍.പി.ജി) 2.89 രൂപയുടെ വര്‍ദ്ധനവ്. ഇതോടെ സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 502.4 രൂപയാകും. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡല്‍ഹിയില്‍ 59 രൂപയും കൂട്ടി. സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടിയത് സാധാരണക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
അന്താരാഷ്ട്ര തലത്തിലെ വിലക്കയറ്റവും വിദേശ വിനിമയ നിരക്കിലെ ചാഞ്ചാട്ടവുമാണ് വിലവര്‍ധനക്ക് കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (െഎ.ഒ.സി) വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, വിലക്കയറ്റം ബാധിക്കാതിരിക്കാന്‍ ഉപഭോക്താവിനുള്ള സബ്‌സിഡി തുക വര്‍ധിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ സബ്‌സിഡി 320.49 രൂപയായിരുന്നത് ഒക്‌ടോബറില്‍ 376.60 രൂപയായാണ് ഉയര്‍ത്തിയത്. സബ്‌സിഡി ഉപേക്ഷിച്ച ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയാണു ഈ വര്‍ധന.
"
https://www.facebook.com/Malayalivartha


























