കേസുകളുടെ വിവരം ആറിയാന്‍ കോടതികളില്‍ ടച്ച് സ്‌ക്രീന്‍

ബാങ്ക് എടിഎമ്മുകളുടെ മാതൃകയില്‍ കോടതിയില്‍ കിയോസ്‌കുകള്‍ വരുന്നു. വ്യവഹാരികള്‍ക്കു കേസുകളുടെ അവസ്ഥ, ദൈനംദിന ഉത്തരവുകള്‍ തുടങ്ങിയവ അറിയാനും മറ്റും ഇതിലെ ടച്ച് സ്‌ക്രീനില്‍ തൊട്ടാല്‍ മതി. പകര്‍പ്പ് എടുക്കാന്‍ പ്രിന്റര്‍ സംവിധാനവും ഉണ്ടാകും. കോടതി രേഖകള്‍ കിട്ടുന്നത് സുതാര്യവും അനായസവുമാക്കാനാണ് നിയമമന്ത്രാലയത്തിലെ നീതിന്യായ വകുപ്പിന്റെ നീക്കം.
പല സംസ്ഥാനങ്ങളിലും വൈദ്യുതി ക്ഷാമം ഉള്ളതിനാല്‍ സൗരോര്‍ജ്ജ സംവിധാനം കൂടിന ഏര്‍പ്പെടുത്തും. വിചാരണതടവുകാരെ കോടതിയില്‍ എത്തിക്കുന്നത് ഒഴിവാക്കുവാനായി രാജ്യത്തെ മുഴുവന്‍കോടതികളിലും ജയിലുകളിലും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഏര്‍പ്പെടുത്താനും നീക്കമുണ്ട്.
പദ്ധതിക്ക് 2764.90 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ഇതിനുള്ള നിര്‍ദ്ദേശം എക്‌സപെന്‍ഡിച്ചര്‍ ഫിനാന്‍സ് കമ്മിറ്റി മുന്‍പാകെയാണ്. രാജ്യത്ത് ഇപ്പോള്‍ 15,000 കോടതികളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























