ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെ മാതാവ് കൃഷ്ണ രാജ് കപൂര്‍ അന്തരിച്ചു

ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെ മാതാവ് കൃഷ്ണ രാജ് കപൂര്‍ (87) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കപൂര്‍ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു. മകന്‍ രാധിര്‍ കപൂറാണ് മാതാവിന്റെ വിയോഗ വാര്‍ത്ത അറിയിച്ചത്.
പ്രശസ്ത നടനും സംവിധാനവും നിര്‍മാതാവുമായിരുന്ന രാജ് കപൂറിന്റെ ഭാര്യയാണ് കൃഷ്ണ. 1946 ലാണ് രാജ് കപൂര്‍ കൃഷ്ണയെ വിവാഹം ചെയ്തത്. ഋഷി കപൂര്‍, രാധിര്‍ കപൂര്‍, രാജീവ് കപൂര്‍, റിതു നന്ദ, റീമ കപൂര്‍ എന്നിവരാണ് മക്കള്‍. സംസ്‌കാര ചടങ്ങുകള്‍ ചെമ്പൂര്‍ ശ്മശാനത്തില്‍ നടക്കും.
https://www.facebook.com/Malayalivartha


























