പ്രതിഷേധത്തിന്റെ പേരില്‍ പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ സുപ്രീംകോടതി മാര്‍ഗരേഖ

പ്രതിഷേധത്തിന്റെ പേരില്‍ പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. അറ്റോര്‍ണി ജനറലിന്റെയും ഹരജിക്കാരുടെയും വാദങ്ങള്‍ പരിഗണിച്ചാണ് മാര്‍ഗരേഖ. ബോളിവുഡ് സിനിമയായ പത്മാവതിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമങ്ങളില്‍ പൊതുമുതലുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയാണ് ഹരജി നല്‍കിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് മാര്‍ഗരേഖ പുറപ്പെടുവിച്ചത്.
"
https://www.facebook.com/Malayalivartha






















