കല്യാണം കഴിച്ച പെൺകുട്ടിക്ക് തടികൂടിയെന്ന് പറഞ്ഞ് കളിയാക്കി സുഹൃത്തുക്കൾ; പരിഹാസം കൂടിപോയപ്പോൾ യുവാവിന്റെ ആ വാക്കുകൾ...

ട്രാവല്‍ ബ്ലോഗരായ സുജിത്തിന്റെ എഴുത്തുകള്‍ വായിക്കാത്തവരായി ആരുമില്ല. വിവാഹ ചിത്രത്തില്‍ ഭാര്യയ്‌ക്ക് തടി കൂടുതലാണെന്ന കളിയാക്കലുകള്‍ക്ക് ഫേസ്ബുക്ക് ലൈവിലൂടെ മറുപടിയുമായി സുജിത്ത് ഭക്തന്‍ രംഗത്തെത്തിയിരിക്കുകയാണ്.
'എല്ലാവരും പറയുന്നു ശ്വേതയ്ക്ക് ഭയങ്കര തടിയാണെന്ന്. എനിക്കത്യാവശ്യം തടിയില്ലേ?, പിന്നെ തടിയെന്നു പറഞ്ഞാല്‍ തടി മാത്രമേയുള്ളൂ. ഈ ഹൃദയം വളരെച്ചെറുതാണ്. മനസ്സുണ്ടല്ലോ, നല്ല ശുദ്ധ മനസ്സാണ്. എനിക്ക് തടിയുള്ളവരെ ഇഷ്ടമാണ്. തടിയുള്ളവര്‍ക്കും ഇവിടെ ജീവിക്കണ്ടേ?
തടിയില്ലാത്തവര്‍ മാത്രമാണോ സുന്ദരനും സുന്ദരിയും? അങ്ങനെയൊന്നും പറഞ്ഞിട്ടു കാര്യമില്ല.പല ആളുകളും വന്നിട്ട് വളരെയധികം മോശമായ കമന്റുകളിടാറുണ്ട്. അങ്ങനെയൊന്നും പറയരുത്. എല്ലാവര്‍ക്കും അവരവരുടേതായ ഭംഗിയുണ്ട്. അപ്പോള്‍ ആ ഭംഗിയെന്നു പറയുന്നത് മനസ്സിനുള്ളിലാണ്. അല്ലാതെ പുറമെയുള്ള ശരീരത്തിലോ, സൗന്ദര്യത്തിലോ, തടിച്ചിട്ടോമെലിഞ്ഞിട്ടോയിരിക്കുന്നതൊന്നും ഒന്നുമല്ല.''- സുജിത് പറയുന്നു. താനിതെല്ലാം വളരെ പോസിറ്റീവ് ആയാണ് കാണുന്നതെന്നതെന്നാണ് സുജിത്തിന്റെ ഭാര്യ ശ്വേതയും പറയുന്നത്.
https://www.facebook.com/Malayalivartha



























