ലോകത്തില്‍ എവിടെ കാണാന്‍ കിട്ടും ഇങ്ങനൊരു പ്രധാനമന്ത്രിയെ: തുടർച്ചയായി മണ്ടത്തരം വിളമ്പി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ ഇത്തവണത്തെ ഇര പ്രധാനമന്ത്രി നരേന്ദ്രമോദി

തുടർച്ചയായി മണ്ടത്തരം പറഞ്ഞ് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആണ് ലക്‌ഷ്യം വച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയാണ് ബിപ്ലവ് കുമാര്‍ ദേബ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. ലോകത്തില്‍ എവിടെ കാണും ഇത്ര നല്ലയൊരു പ്രധാനമന്ത്രിയെന്നാണ് ബിപ്ലവ് കുമാറിന്റെ പുകഴ്ത്തൽ. അഗര്‍ത്തലയില്‍ മിന്നലാക്രമണത്തിന്‍റെ രണ്ടാം വാര്‍ഷിക ചടങ്ങില്‍ സംസാരിക്കയുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായിട്ട് നാലു വർഷമായി. അതിനു മുൻപ് അദ്ദേഹം 13 വർഷം ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്‍റെ അമ്മ താമസിക്കുന്നത് ചെറിയ വീട്ടിലാണ്. മാത്രമല്ല അദ്ദേഹത്തിന്‍റെ സഹോദരൻമാർ എല്ലാ ദിവസവും തൊഴിൽ ചെയ്താണ് ജീവിക്കുന്നത്. ലോകത്ത് എവിടെയുണ്ടാകും ഇതുപോലെയൊരു പ്രധാനമന്ത്രിയെന്നും ബിപ്ലവ് ദേബ് ചോദിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് ഭൂരിഭാഗവും പാവപ്പെട്ടവരാണ്. മൂന്ന് വർഷം കൊണ്ട് ത്രിപുരയെ മാതൃക സംസ്ഥാനമാക്കുമെന്നദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























