മഹാരാഷ്ട്രയിലും തെലങ്കാനയിലും കുട്ടികള്‍ക്ക് നല്‍കിയ പോളിയോ തുള്ളി മരുന്നില്‍ ടൈപ്പ്2 പോളിയോ വൈറസ് സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഉത്തര്‍പ്രദേശിനു പിറകെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കുട്ടികള്‍ക്ക് നല്‍കിയ പോളിയോ തുള്ളി മരുന്നില്‍ ടൈപ്പ്2 പോളിയോ വൈറസ് സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗാസിയാബാദിലെ ഫാര്‍മസ്യുട്ടിക്കല്‍ കമ്പനി ബയോമെഡ് െ്രെപവറ്റ് ലിമിറ്റഡ് നിര്‍മിച്ച വൈലുകളിലാണ് രോഗാണു സാന്നിധ്യം സ്ഥിരീകരിച്ചത്.
മൂന്നു സംസ്ഥാനങ്ങളിലും മരുന്നുകള്‍ കഴിച്ച കുട്ടികളെ നിരീക്ഷിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി രോഗാണു എങ്ങനെപ്രവര്‍ത്തിക്കുന്നുവെന്നും എന്തെങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ് പോളിയോ സര്‍വൈലന്‍സ് സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ടൈപ്പ് 2 വൈറസ് ലോകത്താകമാനം നിര്‍മാര്‍ജ്ജനം ചെയ്തതാണ്. ചില ബാച്ച് മരുന്നുകളില്‍ വൈറസ് കടന്നകൂടിയത് എങ്ങനെ എന്ന കാര്യം അന്വേഷിക്കാന്‍ സമിതി രൂപീകരിച്ചിട്ടുണ്ട്.
ഭയചകിതരാകേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ കുട്ടികളെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗാണുവുള്ള മരുന്നുകള്‍ വിതരണം ചെയ്തുവെന്ന് കരുതുന്ന സംസ്ഥാനങ്ങളില്‍ എല്ലായിടത്തും കുട്ടികള്‍ക്ക് ഐ.പി.വി(ഇന്‍ആക്ടിവേറ്റഡ് പോളിയോ വൈറസ്) ഇഞ്ചക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇതുവരെ 50,000 വൈല്‍ മരുന്നുകളിലാണ് രോഗാണു ബാധ കണ്ടെത്തിയത്.
ഒരു ലക്ഷം വൈല്‍ മരുന്നുകള്‍ ഉള്‍പ്പെടുന്ന രണ്ടു ബാച്ചുകളില്‍ കൂടി രോഗാണു സാന്നിധ്യം സംശയിക്കുന്നുണ്ട് എന്നും അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ കുട്ടികളുടെ മലവിസര്‍ജ്യങ്ങളില്‍ രോഗാണു സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം വെളിച്ചത്തു വന്നത്. ഇതോടെ ഈ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മിച്ച മരുന്നുകള്‍ അടിയന്തരമായി വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
ഇനി ഒരു ഉത്തരവുണ്ടാകും വരെ മരുന്നുനിര്‍മാണവും വിതരണവും നിര്‍ത്തിവെക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























