ഇന്ത്യയെ ആക്രമിക്കാന് പാകിസ്ഥാന് ഭീകരരെ മറയാക്കുകയാണെന്ന് അമേരിക്ക

ഇന്ത്യന്‍ സൈന്യത്തിന്റെ മേല്‍ക്കോയ്മ തടയുന്നതിന് വേണ്ടി പാകിസ്ഥാന്‍ ഭീകരരെ മറയാക്കുകയാണെന്ന് അമേരിക്ക. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ അഫ്ഗാനിലും ഏഷ്യന്‍ അതിര്‍ത്തിയിലും നാശം വിതയ്ക്കുന്നതിന് വേണ്ടി അഫ്ഗാന്‍ഇന്ത്യ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും അമേരിക്കന്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പെന്റഗണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാനുള്ള സ്വാധീനം നഷ്ടപ്പെടാതിരിക്കുന്നതിനും ഇന്ത്യന്‍ സൈന്യത്തിന്റെ മേല്‍ക്കോയ്മ തടയുന്നതിനും വേണ്ടിയാണ് തീവ്രവാദ ഗ്രൂപ്പുകളെ പാകിസ്ഥാന്‍ ഉപയോഗിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ അനുരഞ്ജന ശ്രമങ്ങളെ ചെറുക്കുക എന്ന ലക്ഷ്യവും പാകിസ്ഥാനുണ്ട്. ഇത്തരം ഗ്രൂപ്പുകള്‍ അഫ്ഗാന്‍പാകിസ്ഥാന്‍ ഉഭയകക്ഷി ബന്ധത്തിലെ കരടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മദ്ധ്യ ഏഷ്യയില്‍ സാന്പത്തിക ഇടനാഴി തുറന്ന് കിട്ടുമെന്നതിനാല്‍ തന്നെ സുസ്ഥിരവും സുരക്ഷിതവുമായ അഫ്ഗാനിസ്ഥാന്‍ ഉണ്ടാവുന്നതിനെ ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും നൂറു പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























