ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത് പാക് അധീന കശ്മീര്‍ പ്രധാനമന്ത്രി

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാകിസ്താന്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നത് പാക് അധീന കശ്മീര്‍ പ്രധാനമന്ത്രി ഫറൂഖ് ഹൈദര്‍ ഖാനായിരുന്നെന്നു വ്യക്തമായി. ഞായറാഴ്ചയായിരുന്നു വ്യോമാതിര്‍ത്തി ലംഘനം. ഖാനും രണ്ട് മന്ത്രിമാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതിര്‍ത്തിയ്ക്കടുത്തുകൂടി സഞ്ചരിച്ചില്ലെന്നും അതിനാല്‍ സന്ദര്‍ശനം സംബന്ധിച്ച് ഇന്ത്യയെ അറിയിക്കേണ്ട കാര്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. അബ്ബാസ്പുര്‍ ഗ്രാമത്തിനു സമീപത്തുകൂടി പറന്ന തന്റെ ആക്രമിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. ഇക്കാര്യം പാക് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ശ്രീനഗര്‍ വ്യോമതാവളത്തില്‍നിന്നുള്ള രണ്ട് മിഗ്21 വിമാനങ്ങളാണ് പാക് കോപ്റ്ററിനെ തുരത്തിയത്. നിയന്ത്രണരേഖ മറികടന്നതായി റഡാറില്‍ കണ്ടെത്തിയതോടെയാണ് രണ്ടു യുദ്ധവിമാനങ്ങള്‍ അയച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ധാരണയനുസരിച്ച് ഹെലികോപ്റ്ററുകള്‍ നിതന്ത്രണരേഖയുടെ ഒരുകിലോമീറ്റര്‍ ചുറ്റളവിലും വിമാനങ്ങള്‍ 10 കിലോമീറ്റര്‍ ചുറ്റളവിലും അനുവദനീയമല്ല. ഉച്ചയ്ക്ക് 12 മണിക്ക് പൂഞ്ചിലെ ഗിരിപ്രദേശങ്ങള്‍ക്കു സമീപം പാകിസ്താനി ഹെലികോപ്റ്റര്‍ പറന്നുയരുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























