ഉദുമല്‍പേട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടില്‍ ഉദുമല്‍പേട്ടക്ക് സമീപം കൃഷ്ണ പുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. പൊള്ളാച്ചി ആര്‍.കെ നഗര്‍ സ്വദേശികളായ കൃഷ്ണമൂര്‍ത്തി(32), ഭാര്യ കലൈവാണി(27), മകള്‍ വര്‍ഷിണി(6), ഇവരുടെ ബന്ധു മഹേഷ്(30) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 10 മണിയോടെ പൊള്ളാച്ചിയില്‍ നിന്ന് ദിണ്ഡുക്കല്‍ വേടസന്തൂരിലെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ കൃഷ്ണപുരത്ത് നിന്ന് തെങ്ങിന്‍ ചകിരി കയറ്റി വന്ന ലോറിയുമായി കാറ് കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഉദുമല്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
https://www.facebook.com/Malayalivartha



























