നരേന്ദ്ര മോഡി കാല്‍ നടയായി ശബരിമല കയറും

പ്രധാനമന്ത്രി നരേന്ദ്ര മോഡി കാല്‍ നടയായി ശബരിമല കയറും. ഈമാസം 22-നും 27-നും ഇടയില്‍ പ്രധാനമന്ത്രി ശബരിമല ദര്‍ശനത്തിനെത്തുമെന്നാണു സംസ്‌ഥാന ഇന്റലിജന്‍സിനു ലഭിച്ച സൂചന. ഇതനുസരിച്ചുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രി പമ്പയില്‍നിന്നു സന്നിധാനംവരെ ഭക്‌തര്‍ക്കൊപ്പം നടന്നു കയറുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചിരിക്കുന്നത്. ഈ വിവരം സംസ്‌ഥാന ഇന്റലിജന്‍സിനു കൈമാറിയതിനേത്തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ എങ്ങനെ വേണമെന്ന ആശങ്കയിലാണു പോലീസ്.
എസ്.പി.ജിക്കു പുറമേ പ്രധാനമന്ത്രിയുടെ സംഘത്തിനൊപ്പം കേരളാ പോലീസിന്റെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടും ഉണ്ടാകും. തന്റെ സന്ദര്‍ശനം ഒരു ഭക്‌തനുപോലും ബുദ്ധിമുട്ടുണ്ടാക്കരുതെന്നാണു പ്രധാനമന്ത്രിയുടെ നിര്‍ദേശം.
അപ്രതീക്ഷിതകാരണങ്ങളാല്‍ ഈ മാസമൊടുവില്‍ സന്ദര്‍ശനം നടന്നില്ലെങ്കില്‍ പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ എത്താനാണു മോഡിയുടെ പരിപാടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























