കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്സിനുകളില്‍ വൈറസ് സാന്നിധ്യം; ടൈപ്പ്-2 പോളിയോ വൈറസ് സാന്നിധ്യമുറപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്സിനുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. മൂന്ന് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത പോളിയോ വാക്സിനുകളിൽ ടൈപ്പ്-2 പോളിയോ വൈറസ് സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര, തെലങ്കാന, യുപി സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ വിതരണം ചെയ്ത വാക്സിനുകളിലാണ് വൈറസുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഗാസിയാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയാണ് വാക്സിന്‍ നിര്‍മിച്ചത്. അണുബാധയുണ്ടായിരുന്ന വാക്സിനുകള്‍ നല്‍കിയ മേഖലകളിലെ കുട്ടികളെ കണ്ടെത്തി നിരീക്ഷക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുട്ടിളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി രോഗാണു എങ്ങനെപ്രവർത്തിക്കുന്നുവെന്നും എന്തെങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ് പോളിയോ സർവൈലൻസ് സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
50,000 ബാച്ച് മരുന്നുകളില്‍ ഒരു ബാച്ചില്‍ മാത്രമാണ് അണുബാധയുള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്. 2 ബാച്ച് വാക്സിനുകളില്‍ കൂടി അണുബാധയേറ്റിട്ടുണ്ടേയെന്ന് സംശയമുണ്ട്. ഇതിന്റെ സാംപിളുകള്‍ പരിസോധനയ്ക്ക് അയച്ചു. ഉത്തര്‍പ്രദേശില്‍ വാക്സിനേഷന്‍ എടുത്ത കുട്ടികളുടെ വിസര്‍ജ്യത്തില്‍ വൈറസ് സാന്നിധ്യം കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
അതേസമയം ഭയചകിതരാകേണ്ട ആവശ്യമില്ലെന്നും അധികൃതർ കുട്ടികളെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗാണുവുള്ള മരുന്നുകൾ വിതരണം ചെയ്തുവെന്ന് കരുതുന്ന സംസ്ഥാനങ്ങളിൽ എല്ലായിടത്തും കുട്ടികൾക്ക് ഐ.പി.വി(ഇൻആക്ടിവേറ്റഡ് പോളിയോ വൈറസ്) ഇഞ്ചക്ഷൻ നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
സംഭവത്തോടെ ഇൗ ഫാർമസ്യൂട്ടിക്കൽ നിർമിച്ച മരുന്നുകൾ അടിയന്തരമായി വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു. സർക്കാറിന്റെ പ്രതിരോധ പ്രവർത്തങ്ങൾക്ക് മാത്രം മരുന്നു വിതരണം നടത്തുന്ന ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി ഒരു ഉത്തരവുണ്ടാകും വരെ മരുന്നുനിർമാണവും വിതരണവും നിർത്തിവെക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha



























