സ്ത്രീകളും മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണെന്ന് സുപ്രീം കോടതി

59 വര്‍ഷമായി സിനിമാ മേയ്ക്കപ്പ് രംഗത്തു പുരുഷന്മാരെ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റെന്നും സ്ത്രീകളെ ഹെയര്‍ ഡ്രസ്സര്‍മാരെന്നുമാണ് പറഞ്ഞിരുന്നത്. സ്ത്രീ- പുരുഷ വിവേചനം ഭരണഘടനാപരമായി അനുവദിയ്ക്കാവുന്നതല്ലെന്നാണ് സുപ്രീം കോടതി വിധി. ഈ ലിംഗ വിവേചനം ഒരു ദിവസത്തേയ്ക്കുപോലും തുടരാന്‍ അനുവദിക്കാനാവില്ലെന്നും, 2014 ല്‍ എത്തി നില്‍ക്കുകയാണ് ലോകമെന്ന് ഓര്‍ക്കണമെന്നും ശക്തമായ ഭാഷയില്‍ കോടതി അഭിപ്രായപ്പെട്ടു. പുരുഷന്മാരുടെ തൊഴില്‍ സാധ്യത കുറയ്ക്കാതിരിക്കാനാണ് ഇപ്രകാരം തീരുമാനിച്ചിരിക്കുന്നതെന്നാണ് സിനി കോസ്റ്റ്യൂ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ്‌സ് ആന്റ് ഹെയര്‍ ഡ്രസ്സേഴ്‌സ് അസോസിയേഷന്‍(സി.സി.എം.എ.എ)യുടെ വിശദീകരണം. കാലിഫോര്‍ണിയയിലെ സിനിമാ മേയ്ക്കപ്പ് സ്‌കൂളില്‍ നിന്നും യോഗ്യത നേടിയ ചാരു ഖുരാന, 2009 ല്‍ സിസിഎംഎ.എയോട് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് കാര്‍ഡു നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സ്ത്രീയാണെന്ന കാരണത്താല്‍ അംഗത്വം നല്‍കാനാവില്ലെന്ന് പറഞ്ഞ് അപേക്ഷ തള്ളിയതിനെതിരെയാണ് അവര്‍ കോടതിയെ സമീപിച്ചത്.
എന്നാല്‍ കോടതിയില്‍ നിന്നും അനുകൂല നിലപാടുണ്ടായിട്ടും സംഘടന അതനുസരിച്ചില്ലെന്നാണ് ഖുറാനയുടെ വക്കീല്‍ ജ്യോതിക കല്‍റ കോടതിയെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























