ഗാന്ധിജയന്തി ദിനത്തിൽ രാജ്യത്തെ നടുക്കി വീണ്ടും ക്രൂര പീഡന കൊലപാതകം; പതിനഞ്ചുകാരിയെ നാലു പേര് ചേര്‍ന്ന് അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി
ഗാന്ധിജയന്തി ദിനത്തിൽ രാജ്യത്തെ നടുക്കി വീണ്ടും ക്രൂര പീഡന കൊലപാതകം. ഉത്തർപ്രദേശിൽ പീഡനശ്രമം എതിർത്ത പതിനഞ്ചുകാരിയെ നാലു പേര് ചേര്‍ന്ന് അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയതായി പരാതി. അടിച്ചു കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ കഴുത്തിൽ ഷാൾ കൊണ്ട് മുറുക്കി മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരി ജില്ലയിലായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ഗാന്ധിജയന്തി ആഘോഷങ്ങള്‍ക്കു ശേഷം സ്കൂളില്‍നിന്നും മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. അതേസമയം പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ സഹോദരനെയും ഇവർ അക്രമിച്ചവശനാക്കി.
പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ആരെയും ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ സഹോദരന് പ്രതികളിലൊരാളെ തിരിച്ചറിഞ്ഞതായി മണിപ്പൂരി പൊലീസ് സുപ്രണ്ട് അജയ് ശങ്കര്‍ റായ് പറഞ്ഞു.
https://www.facebook.com/Malayalivartha