ദില്ലി നിയമസഭ പിരിച്ചുവിടാന്‍ കേന്ദ്രം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു

ദില്ലി നിയമസഭ പിരിച്ചുവിടാന്‍ കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കേന്ദ്ര മന്ത്രിസഭയുടെ നടപടി. ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്‍പര്യമില്ലെന്ന് ബിജെപി, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ കഴിഞ്ഞദിവസം ലഫ്റ്റനന്റ് ഗവര്‍ണ്ണറെ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജംഗ് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കി.
നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്നും ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ശുപാര്‍ശ ചെയ്തു. ഈ റിപ്പോര്‍ട്ട് രാഷ്ട്രപതി കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചു.
ദില്ലിയില്‍ എപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കും എന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കും. ഝാര്‍ഖണ്ഡ്, ജമ്മുകശ്മിര്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പിനൊപ്പം ദില്ലിയിലും തെരഞ്ഞെടുപ്പ് വേണം എന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള നടപടിക്ക് സമയമെടുക്കും എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.
തെരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജമാണെന്ന് ബിജെപിയും കോണ്‍ഗ്രസും പ്രതികരിച്ചു. അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























