കൊല്‍ക്കത്ത തുറമുഖത്തിനും വിമാനത്താവളത്തിനും തീവ്രവാദിആക്രമണ ഭീഷണി

കൊല്‍ക്കത്ത തുറമുഖത്തിനും വിമാനത്താവളത്തിനും തീവ്രവാദി ആക്രമണ ഭീഷണി. ഇരുസ്ഥലങ്ങളിലും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് തുറമുഖത്തും വിമാനത്താവളത്തിലും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
സുരക്ഷയുടെ ഭാഗമായി രണ്ടു നാവികസേനാ യുദ്ധകപ്പലുകള്‍ തുറമുഖത്ത് നിന്ന് മാറ്റി. ഐഎന്‍എസ് ഖുക്രി, ഐഎന്‍എസ് സുമിത്ര എന്നീ മുങ്ങിക്കപലുകളാണ് ഉള്‍ക്കടലിലേക്ക് മാറ്റിയത്.
കൊല്‍ക്കത്ത തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലുകള്‍ നാവികസേനാ വാരാഘോഷത്തോടനുബന്ധിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാനിരുന്നതായിരുന്നു. ഇതിനിടെയാണ് അക്രമണ ഭീഷണി ഉണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























