കശ്മീരിനെച്ചൊല്ലി ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ-പാക് തര്‍ക്കം

കശ്മീരിനെച്ചൊല്ലി ഐക്യരാഷ്ട്ര സംഘടന പൊതുസഭയില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍.സ്വന്തമായി തീരുമാനമെടുക്കാന്‍ കശ്മീരി ജനതയ്ക്കു കഴിയുന്നില്ലെന്നു പാകിസ്താനുവേണ്ടി സഭയില്‍ വാദിച്ച ദിയര്‍ ഖാന്‍ പറഞ്ഞു. അസംബ്ലിയെക്കുറിച്ചു ഐക്യരാഷ്ട്രസംഘടന വെബ്‌സൈറ്റ് പുറത്തുവിട്ട ചുരുക്ക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.പാക് ആരോപണത്തില്‍ കഴമ്പില്ലെന്ന് ഇന്ത്യന്‍ പ്രതിനിധി മയങ്ക് ജോഷി പറഞ്ഞു.വംശീയ വിവേചനം, പരദേശി സ്പര്‍ധ എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ നടത്തിയ ചര്‍ച്ചയിലാണ് ദിയര്‍ ഖാന്‍ ഇന്ത്യക്കെതിരേ രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ചത്. തീവ്രവാദ പ്രശ്‌നങ്ങളുടെ പേരില്‍ കശ്മീരി ജനതയ്ക്കു അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളുടെ ഇഷ്ടം പ്രതിഫലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കശ്മീരികള്‍ക്ക് എല്ലാത്തരത്തിലുള്ള ജനാധിപത്യ സ്വതന്ത്രവുമുണ്ടെന്ന് ഇന്ത്യതിരിച്ചടിച്ചു.
വിവിധ മതങ്ങളെയും ജനവിഭാഗങ്ങളെയും ബഹുഭാഷാ ജനതയെയും ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. എല്ലാത്തരത്തിലുമുള്ള വിവേചനവും ഇല്ലാതാക്കുന്നതിനു രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ ന്‍ പ്രതിനിധി പറഞ്ഞു.
എന്നാല്‍, ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നാണു വാദിക്കുന്നതെങ്കിലും ഐക്യരാഷ്ട്ര സുരക്ഷാസമിതി തര്‍ക്കപ്രദേശമെന്നാണ് പറയുന്നതെന്നു പാക് പ്രതിനിധി പറഞ്ഞു. ഐക്യരാഷ്ട്ര സഭ നിര്‍ദേശിച്ച രീതിയിലല്ല കശ്മീരില്‍ തെരഞ്ഞെടുപ്പു നടത്തുന്നതെന്നും ദിയര്‍ ഖാന്‍ വാദിച്ചു.
എന്നാല്‍, രാജ്യാന്തര മാധ്യമങ്ങള്‍ക്കു കശ്മീര്‍ തെരഞ്ഞെടുപ്പു വീക്ഷിക്കാമെന്നും അവര്‍ തെരഞ്ഞെടുപ്പിനെക്കുറിച്ചു മോശമായി പറഞ്ഞിട്ടില്ലെന്നും ഇന്ത്യ മറുപടി നല്‍കി. വിദേശികളുടെ കടന്നാക്രമണമാണ് കശ്മീരില്‍ നടക്കുന്നതെന്നും ഇത് സ്വതന്ത്ര തെരഞ്ഞെടുപ്പിനു പകരമാകില്ലെന്നു ദിയര്‍ ഖാന്‍ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും വിദേശിയരുടെ കടന്നുകയറ്റമല്ലെന്നും ജോഷി തിരിച്ചടിച്ചു.കശ്മീര്‍ പ്രശ്‌നം രാജ്യാന്തര ശ്രദ്ധയിലേക്കെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നു വിലയിരുത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























