ഹുദ് ഹുദിനു പിന്നാലെ \'അശോഭ\' എത്തുന്നു

നാശം വാരി വിതച്ച ഹുദ് ഹുദിനു പിന്നാലെ മറ്റൊരു ചുഴലികൂടി. അത് വിശാഖപട്ടണത്തിനു നേരെ തന്നെ വീശുമോ എന്നതും നിരീക്ഷകരെ ആശങ്കാകുലരാക്കുന്നു. ഹുദ് ഹുദ് ഭീകര താണ്‍ഡവം ആടിയ ആന്ധ്രായിക്കിത് കനത്ത പ്രഹരമാകും. ശീലങ്ക നിര്‍ദേശിച്ചതാണ് അശോഭാ എന്ന പേര്.
ഈയാഴ്ച അവസാനത്തോടെ ഹുദ് ഹുദ് വീശിയടിച്ച അതേ വഴിയേയാവും പുതിയ ചുഴലി എത്തുക. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാവശ്യമായ അനുകൂല സാഹചര്യങ്ങള്‍ ഒന്നൊന്നായി രൂപമെടുക്കുകയാണെന്ന് വിദേശ നിരീക്ഷകര്‍ പറയുന്നു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഇതു സംബന്ധിച്ച ആദ്യസൂചനകള്‍ നല്‍കി. യുഎസിന്റെയും യൂറോപ്പിന്റെയും കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളും ചുഴലി രൂപപ്പെടുമെന്ന് ഉറപ്പിച്ചു പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























