ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ മുംബൈ ഒന്നാമത്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ മുംബൈയിലാണ്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഐഎംആര്‍ബിയുമായി ചേര്‍ന്നു നടത്തിയ വാര്‍ഷിക പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 16.4 മില്ല്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുമായാണ് മുംബൈ നഗരം ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 12 മില്ല്യണ്‍ ഉപഭോക്താക്കളുണ്ടായിരുന്ന സ്ഥാനത്താണിത്.
ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളായ ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമെന്നും പഠനം വെളിപ്പെടുത്തുന്നു. ഈ മൂന്നു നഗരങ്ങളിലുമായി ആകെയുള്ളത് 17.84 മില്ല്യണ്‍ ഉപഭോക്താക്കളാണത്രേ.
12.1 മില്ല്യണ്‍ ഉപഭോക്താക്കളുള്ള ഡല്‍ഹിയാണ് രണ്ടാമതുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























