മതംമാറി വിവാഹിതരാകാന്‍ ദമ്പതികളെ സഹായിച്ചതിന് യുവാക്കള്‍ക്ക് മര്‍ദ്ദനം

മതംമാറി വിവാഹിതരാകാന്‍ ദമ്പതികളെ സഹായിച്ചതിന് യുവാക്കള്‍ക്ക് എംഎല്‍എയുടെ സഹായിയുടെ മര്‍ദ്ദനം. കര്‍ണാടകത്തിലെ ബെലഗാവിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാകുകയാണ്. രണ്ട് യുവാക്കളെ ഹോക്കി സ്റ്റിക്കിന് തല്ലുന്ന ദൃശ്യമാണ് വെള്ളിയാഴ്ച പുറത്തു വന്നത്.
മഹാരാഷ്ര്ടയിലെ കോലാപുര്‍ ജില്ലയിലെ യുവാക്കളാണ് അക്രമത്തിനിരയായത്. യുവാക്കളെ മര്‍ദിച്ച ബി.ജെ.പി. എം.എല്‍.എ.യുടെ അടുത്ത അനുയായി സുരേഷ് ഗട്ടിജെയെയും മറ്റ് നാലുപേരെയും പോലീസ് അറസ്റ്റുചെയ്തു.
സുരേഷ് ഗട്ടിജെയുടെ ബന്ധുവാണ് വിവാഹിതരായത്. സ്വകാര്യഭാഗങ്ങള്‍ ഉള്‍പ്പെടെ ശരീരത്തെ പല ഭാഗങ്ങളിലും നഗ്‌നരാക്കി നിര്‍ത്തി ഹോക്കിസ്റ്റിക്കിന് മര്‍ദ്ദിക്കുന്നതിന്റെ ക്രൂര ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവത്തില്‍ കേസെടുക്കാന്‍ ആദ്യം മടിച്ച പോലീസ് അറസ്റ്റിനു തയ്യാറായി.
മര്‍ദനമേറ്റ ഒരു യുവാവിന്റെ പിതാവ് കോലാപുര്‍ പോലീസിനെ സമീപിച്ചെങ്കിലും സംഭവം നടന്നത് കര്‍ണാടകത്തിലാണെന്നും അവിടെ പരാതി കൊടുക്കാനും നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ കര്‍ണാടക നോര്‍ത്ത് ഡി.ഐ.ജി. ഭാസ്‌കര്‍ റാവുവിന് പരാതിനല്‍കുകയായിരുന്നു.യുവാക്കളെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുവന്ന് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നതായും പരാതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























