ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യാജ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ശിക്ഷിക്കപ്പെടണമെന്ന് കോടതി

ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യാജ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ വിചാരണ ചെയ്യണമെന്നും ശിക്ഷിക്കപ്പെടണമെന്നും ഡല്‍ഹി കോടതി. നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞാലും ഇത്തരം കേസുകളില്‍ കുറ്റാരോപിതരായവര്‍ക്ക് കടുത്ത മാനസികവ്യഥയും മാനഹാനിയുമാണ് തുടര്‍ന്നും അനുഭവിക്കേണ്ടി വരുന്നതെന്നും കോടതി നിരീക്ഷിച്ചു. കൂട്ടബലാത്സംഗക്കേസില്‍ കുറ്റാരോപിതരായ രണ്ട് യുവാക്കളെ മോചിപ്പിച്ചുകൊണ്ടാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഇത്തരം നിരീക്ഷണം നടത്തിയത്.
കേസിന്റെ വിചാരണ വേളയില്‍ തന്നെ ബലാത്സംഗക്കേസ് പ്രതികളെ പോലെയാണ് കുറ്റം ആരോപിക്കപ്പെട്ടവരോട് പെരുമാറുന്നത്. ലൈംഗികപീഡനക്കേസില്‍ നിന്നും മോചിതരായാലും കുറ്റാരോപിതര്‍ക്ക് തങ്ങള്‍ക്ക് നഷ്ടമായ അന്തസ്സും അഭിമാനവും തിരിച്ചുപിടിക്കുന്നത് ദുഷ്‌കരമാകുന്നു.
തന്നെ രണ്ടു യുവാക്കള്‍ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കിയ ശേഷം കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് ദ്വാരകാ പൊലീസ് സ്‌റ്റേഷനില്‍ ഒരു സ്ത്രീ നല്‍കിയ കേസിലാണ് തിങ്കളാഴ്ച കോടതി വിധിയുണ്ടായത്. എന്നാല്‍, കേസിന്റെ വിചാരണ വേളയില്‍ പരാതിക്കാരി തന്റെ ആരോപണങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞു. യുവാക്കള്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും ശാരീരികമായി പീഡിപ്പിച്ചുവെന്നുമുള്ള ആരോപണം അവര്‍ നിഷേധിക്കുയാണുണ്ടായത്. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.
പരാതിക്കാരി ഉന്നയിച്ചത് വ്യാജ ആരോപണമാണെന്ന് കണ്ടെത്തിയ കോടതി കുറ്റാരോപിതരായ രണ്ട് യുവാക്കളെയും മോചിപ്പിക്കുകയും വ്യാജ പരാതി ഉന്നയിച്ച സ്ത്രീക്കെതിരെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്പാകെ പരാതി സമര്‍പ്പിക്കാന്‍ ജഡ്ജി ഉത്തരവിടുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























