Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അന്ധവിശ്വാസം ചൂഷണം ചെയ്തു ഭരിക്കുന്നതില്‍ ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ്; രണ്ടു പാര്‍ട്ടികളിലുമല്ലാത്ത മതേതരവാദികളുടെ സംഖ്യ പാര്‍ലമെന്റില്‍ വര്‍ദ്ധിക്കേണ്ടത് ഇന്ത്യയുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാരും നിരീക്ഷകരും പറയുന്നതിന്റെ പൊരുള്‍ നാം മനസ്സിലാക്കിയേ തീരൂ

16 FEBRUARY 2019 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം

മണിച്ചിത്രത്താഴ് അല്പം മാറ്റിപ്പിടിച്ചാല്‍ കഥ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയിലാകും. ആദ്യം എല്ലാവരും വിചാരിക്കുന്നത്, മാടമ്പള്ളിയിലെ കടുത്ത മനോരാഗി ശ്രീദേവി ആണെന്നാണ്. പക്ഷേ, പിന്നെയാണ് തിരിച്ചറിയുന്നത്, ശ്രീദേവിയൊക്കെ എന്ത്, കടുത്ത മനോരാഗി സാക്ഷാല്‍ ഗംഗയാണ് എന്ന്.

ജനങ്ങളുടെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരമാവധി പ്രോത്സാഹിപ്പിച്ച്, നാടിനെ എത്രയൊക്കെ അധോഗതിയിലേക്കു നയിക്കാമോ അത്രയും നയിക്കാന്‍ തയ്യാറാണ്, തങ്ങള്‍ക്ക് ഭരണം നിലനിന്നാല്‍ മതി എന്ന മനോഭാവമുള്ള പാര്‍ട്ടി ബിജെപി മാത്രമാണെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ആ ചിന്ത ശരിയെല്ലന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.

ഒറ്റ താരത്മ്യം കൊണ്ട് അത് വ്യക്തമാക്കാം. രണ്ടു വര്‍ഷം മുമ്പ് മധ്യപ്രദേശില്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു പരിഷ്കരണം ഏറെ രസകരമാണ്. ഡോക്ടര്‍മാര്‍ ഇല്ലാതെ വലയുന്ന അവിടുത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് അവര്‍ ലഭ്യമാക്കിയത് ജോല്‍സ്യന്മാരുടെ സേവനമാണ്. ആഴ്ചയില്‍ രണ്ട് തവണ ആശുപത്രികളില്‍ വാസ്തു വിദഗ്ദ്ധര്‍, വേദാചാര്യന്മാര്‍, ഹസ്തരേഖ വിദഗ്ദ്ധര്‍ എന്നിവര്‍ എത്തുന്നു. ആവശ്യത്തിനു മരുന്നുകളില്ലാതെ നട്ടംതിരിയുന്ന ആശുപത്രികളിലേക്കാണ് ജ്യോത്സ്യവും വാസ്തുവും കയറ്റി അയക്കുന്നതെന്നോര്‍ക്കണം. ജ്യോതിഷം എന്നാല്‍ അന്ധവിശ്വാസം അല്ലെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പറയുന്നത്. ആധുനിക ചികിത്സയേക്കാള്‍ ഫലപ്രദമാണത്രെ. ജാതകമില്ലാതെ വരുന്ന രോഗികള്‍ക്ക് കുണ്ഡലിവിദ്യ ഉപയോഗിച്ച് രോഗശുശ്രൂഷ നിര്‍ദ്ദേശിക്കുന്ന അത്ഭുതവിദ്യയും അവിടെ അരങ്ങേറി.

ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട ആരോഗ്യ നില നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. അവിടെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആയിരത്തില്‍ അമ്പത്തിനാലും മരിച്ചു പോവുകയാണ്. അതേ സമയം, കേരളത്തിലേത് ആയിരത്തില്‍ ആറ് ആണ് എന്നു താരതമ്യം ചെയ്താല്‍ വ്യത്യാസം മനസ്സിലാകും. സമ്പന്നരാജ്യമായ അമേരിക്കയ്ക്ക് തുല്യമായ നിലയിലാണ് ഇക്കാര്യത്തില്‍ കേരളം.

മധ്യപ്രദേശത്തിലെ ആശുപത്രികളില്‍ ഡോക്ടര്‍ക്കു പകരം ജ്യോത്സ്യനും മരുന്നിനു പകരം കുണ്ഡലനിയും കൊണ്ടുവന്ന ബിജെപി സര്‍ക്കാരിന്റെ നടപടിയെ കുറ്റപ്പെടുത്തും മുമ്പ് പുതിയ മറ്റൊരു വാര്‍ത്ത കൂടി കേള്‍ക്കണം.

ബിജെപിയെ മടുത്ത ജനങ്ങള്‍ ഈയിടെ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയ സംസ്ഥാനമാണ് രാജസ്ഥാന്‍. അവിടെ പുതുതായി അധികാരമേറ്റ ഉടനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തതെന്താണ്? നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചുതന്നെ ഗ്രഹനില നോക്കി പേര് നല്‍കാനുള്ള പദ്ധതി കൊണ്ടുവന്നു. രാജീവ് ഗാന്ധി ജന്മപത്രി നാംകരണ്‍ യോജന എന്നാണ് കോണ്‍ഗ്രസ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതി പ്രകാരം ജനനസമയത്തുതന്നെ ഗ്രഹനില നോക്കി കുഞ്ഞിന് യോജിക്കുന്ന പേര് ആശുപത്രിയില്‍ വച്ചുതന്നെ നല്‍കാന്‍ സാധിക്കും. രാജസ്ഥാനിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ഇത് നടപ്പിലാക്കുവാനാണ് പോകുന്നത്. ഒരു കുട്ടിയുടെ ജനന സമയം ഗണിക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ 40 രൂപയും സ്വകാര്യ ആശുപത്രികളില്‍ 80 രൂപയും ജ്യോതിഷിക്ക് പ്രതിഫലമായി നല്‍കണം.

മധ്യപ്രദേശിനെപ്പോലെ തന്നെ രാജസ്ഥാനും ഇന്ത്യയിലെ ഏറ്റവും മോശം ആരോഗ്യനില നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് പെട്ടിരിക്കുന്നത്. അവിടെ ആയിരം നവജാതശിശുക്കളില്‍ നാല്‍പത്തി ഒന്നുപേരെയാണ് മരണം തട്ടിയെടുക്കുന്നത്. അവിടെയാണ് ഗ്രഹനിലയുമായി വന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ മണ്ണിടുന്നത്. ആയിരം കുട്ടികളില്‍ 41 പേര്‍ മരിക്കുന്ന രാജസ്ഥാനിലെ ഭരണകക്ഷിയുടെ നേതാവായ രാഹുല്‍ഗാന്ധിയാണ് അമേരിക്കയുടെ നിലവാരമുള്ള കേരളത്തില്‍വന്ന് ഇവിടെ നല്ല ആസുപത്രി ഉണ്ടോ എന്നു ചോദിച്ച് നാണക്കേട് വിലകൊടുത്തു വാങ്ങിയത്. എംഎംആര്‍ രോഗികളില്‍ രാജസ്ഥാനില്‍ 244 പേര്‍ മരിക്കുമ്പോള്‍ കേരളത്തിലെ തോത് വെറും 61 ആണ്. പോളണ്ട് ഉല്‍പ്പെടയുള്ള വികസിത രാജ്യങ്ങളോടാണ് കേരളം ഇക്കാര്യത്തില്‍ മത്സരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ മിക്കതും സ്വകാര്യ ആശുപത്രികളെ വല്ലുന്ന തരത്തില്‍ കെട്ടിലും മട്ടിലും മാറി ഹൈടെക്ക് ആകുന്ന കാലത്താണ് ഇന്ത്യയുടെ അങ്ങേത്തലയ്ക്കല്‍ കോണ്‍ഗ്രസ് -ബിജെപി സര്‍ക്കാരുകള്‍ ആശുപത്രികളില്‍ രാഹുകാലവും ഗ്രഹനിലയും നോക്കി ചികിത്സ നിശ്ചയിക്കുന്നത്.

ഇനി കേരളത്തിലായാലും അന്ധവിശ്വാസചൂഷണത്തില്‍ ബിജെപിയേക്കാള്‍ യാഥാസ്ഥിതികമായ ഭാഷയിലാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്ന് കാണാം. ശബരിമല വിഷയത്തില്‍ ആദ്യം സുപ്രീംകോടതി വിധിക്കനുകൂലമായ നിലപാടെടുത്ത ബിജെപിയ്ക്ക് നയം മാറ്റേണ്ടിവന്നത് കോണ്‍ഗ്രസ് ഇറങ്ങി നാമജപക്കാരെ ഒപ്പംകൂട്ടുന്നത് കണ്ടതുകൊണ്ടാണ്. രാഷ്ട്രീയമായി ഗുണകരം എന്നതില്‍ കവിഞ്ഞ് യുവതികള്‍ ശബരിമലയില്‍ കയറുന്നതില്‍ എതിര്‍പ്പില്ലാത്ത പാര്‍ട്ടിയാണ് ബിജെപി എങ്കില്‍, ഒരു കാലത്തും സ്ത്രീകള്‍ ശബരിമലയില്‍ കാലെടുത്തു കുത്തരുതെന്ന വാശിയില്‍ നിയമനിര്‍മ്മാണം നടത്താന്‍ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. നാല് വോട്ടുകള്‍ക്കു വേണ്ടി ഇന്ത്യയുടെ കൈയും കാലും വരിഞ്ഞുമുറുക്കുന്ന പ്രവ‍ത്തികളാണ് അവര്‍ കാട്ടിക്കൂട്ടുക. മുസ്ലീംലീഗെന്ന ഇന്ത്യാ രാജ്യത്ത് ഒരു പ്രസക്തിയുമില്ലാത്ത പാര്‍ട്ടിയെ പ്രീണിപ്പിക്കാനായി മാത്രം മുസ്ലീം സ്ത്രീകളുടെ വിവാഹമോചന അവകാശങ്ങള്‍ ഹനിച്ചുകളഞ്ഞ് അവരെ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിച്ച കൊടും പാപം ചെയ്തവരാണ് കോണ്‍ഗ്രസ്. അവര്‍ക്കു വലുത് രാജ്യത്തെ ജനങ്ങളല്ല, വോട്ട് മാത്രമാണ്.

ഇതാണ് കഴിഞ്ഞ ദിവസം മായാവതി പറഞ്ഞത്, കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ തീവ്രവാദി പാര്‍ട്ടികളാണെന്ന്. രണ്ടു പാര്‍ട്ടികളിലുമല്ലാത്ത മതേതരവാദികളുടെ സംഖ്യ പാര്‍ലമെന്റില്‍ വര്‍ദ്ധിക്കേണ്ടത് ഇന്ത്യയുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാരും നിരീക്ഷകരും പറയുന്നതിന്റെ പൊരുള്‍ നാം മനസ്സിലാക്കിയേ തീരൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (11 minutes ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (17 minutes ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (36 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (42 minutes ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (1 hour ago)

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (1 hour ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു  (1 hour ago)

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്  (1 hour ago)

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്  (1 hour ago)

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ  (1 hour ago)

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ  (1 hour ago)

അഞ്ചു കൊല്ലവും ഞങ്ങളിവിടെ തന്നെ കാണും; പുറത്താകുമെന്ന ആശങ്കയില്ല ; വിവി രാജേഷ്  (1 hour ago)

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്  (1 hour ago)

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം  (2 hours ago)

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (3 hours ago)

Malayali Vartha Recommends