പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് മുംബൈയിലും പ്രതിഷേധം, ട്രാക്കിലിറങ്ങി പ്രതിഷേധിച്ചതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് മുംബൈയിലും പ്രതിഷേധം. മുംബൈയിലെ നലാസോപാര പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്നു മുംബൈ സബര്‍ബന്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
ഇന്ന് രാവിലെ എട്ടരയോടെ നൂറിലധികം പ്രതിഷേധക്കാരാണ് നലാസോപാര റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. നലസോപാരയുടെ വടക്കന്‍ മേഖലയില്‍ നിന്നെത്തിയ ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധം കനത്തതോടെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. റെയില്‍വെ പ്രോട്ടക്ഷന്‍ ഫോഴ്സും ഗവ. റെയില്‍വേ പോലീസും പ്രതിഷേധക്കാരെ നീക്കാന്‍ ശ്രമിക്കുകയാണ്.
https://www.facebook.com/Malayalivartha