Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

പ്രതിപക്ഷ പാർട്ടികൾക്ക് മോഡിക്കെതിരെ വീശി അടിക്കാൻ കിട്ടിയ ശക്തമായ ഒരു ആയുധം കൂടിയാണ് പുൽവാമ .അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ ഭാവി തീരുമാനിക്കുന്നത് ഇപ്പോൾ മോദിയെടുക്കുന്ന തീരുമാനങ്ങളാകുമെന്നതിൽ സംശയമില്ല.

16 FEBRUARY 2019 05:43 PM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ വ്യാഴാഴ്ച വൈകിട്ടുണ്ടായ ചാവേറാക്രമണം ഞെട്ടിക്കുന്നതാണ്. പ്രതിപക്ഷ പാർട്ടികൾക്ക് മോഡിക്കെതിരെ വീശി അടിക്കാൻ കിട്ടിയ ശക്തമായ ഒരു ആയുധം കൂടിയാണ് പുൽവാമ .മോഡി ഭരണത്തിൽ രാജ്യസുരക്ഷ കൂടുതൽ ദുർബലപ്പെട്ടുവെന്ന‌് പ്രതിപക്ഷ പാർട്ടികൾ അടച്ചാക്ഷേപിച്ചു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ ഭാവി തീരുമാനിക്കുന്നത് ഇപ്പോൾ മോദിയെടുക്കുന്ന തീരുമാനങ്ങളാകുമെന്നതിൽ സംശയമില്ല.

കുറച്ചാഴ്ചകൾക്കു മുൻപ് ഇന്ത്യന്‍ സൈന്യം 2016 ല്‍ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തെകുറിച്ച് പരാമർശിച്ചപ്പോൾ മുംബൈ ആക്രമണത്തെ തുടർന്ന് മൻമോഹൻ സിങ് അന്നെടുത്ത നിലപാടിനെ മോഡി എതിർത്തിരുന്നു. 2014 മെയ‌് മാസത്തിൽ മോഡി സർക്കാർ അധികാരമേറ്റശേഷം കശ‌്മീരിലെ സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടെന്ന‌് കേന്ദ്രസർക്കാരും ബിജെപിയും അവസരം കിട്ടുമ്പോഴെല്ലാം ആവർത്തിച്ചു. എന്നാൽ, കശ‌്മീരിൽ സമാധാനവും വികസനവും ഉറപ്പാക്കുമെന്ന വാഗ‌്ദാനം പാലിക്കാൻ എൻഡിഎ സർക്കാർ ഒരു നീക്കവും നടത്തിയില്ല എന്നതിന് പ്രത്യക്ഷ തെളിവായിമാറി ഈ ആക്രമണം.

  പുല്‍വാമ ഭീകരാക്രമണത്തിന് കാരണം ദേശീയ സുരക്ഷയിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ നിശബ്ദത പാലിച്ചുവരികയായിരുന്നു.അധികാരമേറ്റതു മുതല്‍ പാക്കിസ്ഥാനുമായി നല്ലബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു മോദി. കശ്മിരില്‍ മാത്രം ഈ സര്‍ക്കാരിന്റെ കാലത്ത് 400 സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നിട്ടും മോദി നിശബ്ദത പാലിക്കുകയാണ്. പ്രകോപനമില്ലാതിരുന്നിട്ടും പാകിസ്താനില്‍ നിന്ന് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നേരിടുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി

പുല്‍വാമ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോദി സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു . ഇനി വരുന്ന ഒന്നുരണ്ടു ദിവസങ്ങളില്‍ മറ്റു ചര്‍ച്ചകളിലേക്ക് പോകില്ലെന്നും ഇതുമായി ബന്ധപ്പെട്ട മോദിയുടെ പ്രവർത്തനങ്ങളിൽ പൂർണ പിന്തുണയുണ്ടാകുമെന്നുംഅറിയിച്ചു

തുടർന്ന് വെള്ളിയാഴ്ചയുണ്ടായ യോഗത്തിൽ പാക്കിസ്ഥാന് നല്‍കിയ സൗഹൃദരാഷ്‌ട്രപദവി ഇന്ത്യ പിന്‍വലിച്ചു. വാഗാ അതിര്‍ത്തി വഴി പാകിസ്‌താനിലേക്കുള്ള വ്യാപാരബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കുന്നതായി ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അറിയിച്ചു. അന്താരാാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് യോഗം കഴിഞ്ഞ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു . പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ കൂടാതെ സൈനിക തലവന്‍മാരും പങ്കെടുത്തിരുന്നു

പുൽവാമ ഭീകരാക്രമണത്തിനെതിരായ തുടര്‍ നടപടികൾ ആലോചിക്കാൻ ഇന്ന് ദില്ലിയിൽ സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. ഇത് രണ്ടാം തവണയാണ് മോദി സർക്കാരിന്‍റെ കാലത്ത് സർവകക്ഷിയോഗം വിളിക്കുന്നത്. ആദ്യത്തെ തവണ സർവകക്ഷിയോഗം വിളിച്ചത് സർക്കാർ സർജിക്കൽ സ്ട്രൈക്ക് നടത്തിയ ശേഷം നടന്നതിനെക്കുറിച്ച് വിശദീകരിക്കാനാണ്. 2016 സെപ്റ്റംബറിൽ നടന്ന അന്നത്തെ സർവകക്ഷിയോഗം ചർച്ചകൾ ലക്ഷ്യമിട്ടല്ല, മിന്നലാക്രമണം നടപ്പാക്കിയതെങ്ങനെയെന്ന വിശദീകരണം മാത്രമായിരുന്നു. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രതിപക്ഷ കക്ഷികൾക്കിടയിൽ സമവായമുണ്ടാക്കാനാണ് ഇന്നത്തെ യോഗം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (9 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (9 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (9 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (11 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (11 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (13 hours ago)

Malayali Vartha Recommends