Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

പാക്കിസ്ഥാനേ എണ്ണിക്കോ... ഇന്ത്യ തിരിച്ചടിക്കുന്നു, പുല്‍വാമ ആക്രമണത്തിന് ബോംബ് നിര്‍മിച്ചയാളെ വധിച്ചു

18 FEBRUARY 2019 03:08 PM IST
മലയാളി വാര്‍ത്ത

പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്ക് സേനയുടെ പങ്ക് കൂടി സ്ഥിരീകരിച്ച്, അതിര്‍ത്തിയില്‍ ശക്തമായ തിരിച്ചടിക്ക് ഇന്ത്യയുടെ ഒരുക്കം. രണ്ടു സാധ്യതകളാണു ചര്‍ച്ചകളിലുള്ളത്. കമാന്‍ഡോകളെ ഉപയോഗിച്ചുള്ള മിന്നലാക്രമണം. പാക്ക് മണ്ണിലെ ഭീകര താവളങ്ങള്‍ക്കു നേരെ വ്യോമമാര്‍ഗമുള്ള മിസൈലാക്രമണം. മിന്നലാക്രമണത്തില്‍ വൈദഗ്ധ്യമുള്ള കര, വ്യോമ സേനകളുടെ കമാന്‍ഡോ വിഭാഗങ്ങളായ പാരാ സ്‌പെഷല്‍ ഫോഴ്‌സ്, ഗരുഡ് എന്നിവയ്ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടത്തിയ അഭ്യാസപ്രകടനത്തില്‍, ശത്രു മേഖലകളില്‍ കടന്നുകയറിയുള്ള മിന്നലാക്രമണങ്ങളിലുള്ള പരിശീലനവും ഗരുഡ് കമാന്‍ഡോകള്‍ നടത്തി. എന്നാല്‍, മുന്‍ അനുഭവം കണക്കിലെടുത്ത് മിന്നലാക്രമണത്തെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകള്‍ പാക്ക് സേന നടത്തിയേക്കും.ഈ സാഹചര്യത്തിലാണു വ്യോമമാര്‍ഗമുള്ള സൂക്ഷ്മ ആക്രമണം പരിഗണിക്കുന്നത്. യുദ്ധവിമാനങ്ങളില്‍ നിന്നുള്ള മിസൈലാക്രമണത്തിനു പ്രത്യാക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി മേഖലകളില്‍ ആകാശ് മിസൈലുകള്‍ സജ്ജമാക്കും. പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ചൈനയുടെ ഇടപെടലുണ്ടായേക്കുമെന്ന കണക്കുകൂട്ടലില്‍ വടക്ക്, കിഴക്കന്‍ അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കി. അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദനെ യുഎസ് കമാന്‍ഡോകള്‍ പാക്കിസ്ഥാനില്‍ പോയി വധിച്ചതു പോലെയുള്ള സൈനികനടപടി മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കണമെന്ന ആവശ്യവും ശക്തം. ജമ്മു കശ്മീരിലെ ഉധംപുര്‍ ആസ്ഥാനമായുള്ള കരസേനയുടെ വടക്കന്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണു പ്രത്യാക്രമണ തന്ത്രങ്ങള്‍ മെനയുന്നത്.

തിരിച്ചടി എവിടെ, എപ്പോള്‍ വേണമെന്നു നിശ്ചയിക്കാന്‍ കൃത്യമായ ഇന്റിലിജന്‍സ് വിവരം അനിവാര്യമാണ്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സൈനികരുടെ മരണത്തിനു കാരണമായ ഭീകരാക്രമണത്തിന്റെ സൂത്രധാരനടക്കം രണ്ടു ഭീകരരെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. രാവിലെ നടന്ന ആക്രമണത്തില്‍ നാലു സൈനികരും വീരമൃത്യു വരിച്ചിരുന്നു. പുല്‍വാമയിലെ പിങ്ഗ്ലന മേഖലയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരരുമായിട്ടായിരുന്നു ആക്രമണം. പാക്ക് ഭീകരനായ കംമ്രാനാണ് ഭീകരാക്രമണത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു. കംമ്രാനൊപ്പം പ്രാദേശിക ഭീകരന്‍ ഹിലാലും കൊല്ലപ്പെട്ടിട്ടുണ്ട്.

ചാവേറിനു ബോംബ് നിര്‍മിച്ചു നല്‍കിയത് കംമ്രാനാണെന്നാണ് നിഗമനം. അതേസമയം, ഇവരെയാണു വധിച്ചതെന്ന് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മേജര്‍ വി.എസ്. ധൗന്‍ദിയാല്‍ (ഡെറാഡൂണ്‍), ഹവില്‍ദാര്‍ ഷിയോ റാം (രാജസ്ഥാന്‍), അജയ് കുമാര്‍ (മീററ്റ്), ഹരി സിങ് (ഹരിയാന) എന്നിവരാണ് കൊല്ലപ്പെട്ട സൈനികര്‍. 55 രാഷ്ട്രീയ റൈഫിള്‍സ് വിഭാഗത്തില്‍പ്പെട്ട സൈനികരാണു മരിച്ചത്. പുല്‍വാമയില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അതിര്‍ത്തിയില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. പരിശോധന തുടരുന്നതിനിടെയാണ് ഇന്നും സൈനികര്‍ക്കെതിരെ ആക്രമണമുണ്ടായത്.

"







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (24 minutes ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (34 minutes ago)

പത്താം വയസ്സില്‍ സണ്ണി ലിയോണിന്റെ മകളുടെ നേട്ടം കണ്ട് ഞെട്ടി ആരാധകര്‍  (1 hour ago)

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (1 hour ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (1 hour ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (1 hour ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (2 hours ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (2 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (2 hours ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (2 hours ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (2 hours ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (2 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (3 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (3 hours ago)

Malayali Vartha Recommends