പിറന്നാള്‍ദിന പാര്‍ട്ടിക്കിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു
പിറന്നാള്‍ ദിന സന്തോഷത്തിനിടെ ക്രൂര പീഡനം. കൂട്ടുകാരിയുടെ വീട്ടില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്കിടെയാണ് യുവതിക്ക് ലൈംഗിക പീഡനം നേരിട്ടത്. മഹാരാഷ്ട്രയിലെ പാല്ഗാര് ജില്ലയിലെ വാലിവിലെ വീട്ടില്‍ വച്ചായിരുന്നു യുവതിയെ കൂട്ടുകാരിയുടെ ആണ്‍സുഹൃത്ത് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ 25 വയസ്സുള്ള യുവതിക്കും ആണ് സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു.
സംഭവം ഇങ്ങനെ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു 27കാരിയായ യുവതിയുടെ ജന്മദിനം. ഇതറിഞ്ഞ കൂട്ടുകാരി അവളുടെ വീട്ടില്‍ പാര്‍ട്ടി സംഘടിപ്പിക്കുകയും യുവതിയെ ക്ഷണിക്കുകയുമായിരുന്നു. ഈ മാസം 13ന് നടന്ന പാര്‍ട്ടിയിലേക്ക് തന്റെ കാമുകനെയും 20കാരിയായ കൂട്ടുകാരി ക്ഷണിച്ചിരുന്നു. അവിടെയെത്തിയ യുവതിക്ക് കുടിക്കാനായി നല്കിയ ജ്യൂസില്‍ മദ്യം കലര്‍ത്തുകയായിരുന്നു. 'മയക്കത്തിലായ യുവതിയെ കൂട്ടുകാരി കെട്ടിയിടുകയും തുടര്‍ന്ന് ആണ് സുഹൃത്ത് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഈ വിവരം പുറത്ത് അറിഞ്ഞാല്‍ കൊല്ലുമെന്ന് സംഭവശേഷം ഇരുവരും യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha